കൊവാക്‌സിൻ നിർമ്മിക്കാൻ അനുമതി..

മൂന്ന് പരീക്ഷണ ഘട്ടങ്ങളിലും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശമുണ്ട്.

ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് കൊവാക്‌സിൻ  നിർമിക്കാനായി ലൈസൻസിംഗ് അനുമതി നൽകിയെന്ന് റിപ്പോർട്ട്. എ എൻ ഐ എന്ന വാർത്ത ഏജൻസി ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശമുണ്ട്.ഞായറാഴ്ച നടന്ന ഡ്രഗ്‌സ്‌  കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വാർത്താസമ്മേളനത്തിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ   ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച്  പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡ് വാക്‌സിനും  അനുമതി ലഭിച്ചിരുന്നു. 2കമ്പനികളും   തങ്ങളുടെ ക്ലിനിക്കൽ ട്രയലുകളുടെ വിശദമായ വിവരങ്ങൾ നേരത്തെ സമർപ്പിച്ചിരുന്നു.ഇത് വിശദമായി പരിശോധിച്ചതിന് ശേഷം രണ്ടു വാക്‌സിനുകളും  നിയന്ത്രിതമായ ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് ഡ്രഗ്‌സ്‌  കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിജി സോമാനി വ്യക്തമാക്കി.100% സുരക്ഷിതമാണ് രണ്ടു വാക്‌സിനുകൾ എന്നും ചെറിയ പനി,  വേദന, അലർജി തുടങ്ങിയ പാർശ്വഫലങ്ങൾ ഏതു വാക്സിനും സാധാരണമാണെന്നും വിജി സോമാനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.അതേസമയം23000 വോളണ്ടിയർ മാരെ വാക്‌സിൻ  പരീക്ഷണത്തിനായി തെരഞ്ഞെടുത്തതായി ഭാരത് ബയോടെക് അറിയിച്ചു.ശനിയാഴ്ച ഇറങ്ങിയ വാർത്താകുറിപ്പിൽ കമ്പനി അധികൃതർ വ്യക്തമാക്കിയത് 26000 പേരിൽ വാക്‌സിൻ പരീക്ഷിക്കലാണ്  ലക്ഷ്യം എന്നാണ്.നവംബർ പകുതിയോടെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതായും മൂന്നാംഘട്ട പരീക്ഷണത്തിന്റെ  ഫലപരിശോധന നടത്തിയ ഏക വാക്‌സിൻ തങ്ങളുടേതാണെന്നും കമ്പനി അവകാശപ്പെട്ടു.




കോവിഡ് പരിശോധന നിരക്ക് പകുതിയായി കുറച്ചു...

https://www.enmalayalam.com/news/9NeY9Avp

Author
No Image

Naziya K N

No description...

You May Also Like