ശിവരാത്രി - പ്രാണന്റെ പാതി

ശിവരാത്രി ഒരു തട്ടി ഉണർത്തലാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്ന്

വർത്തമാന കാലത്ത് ഓരോ പുരുഷനും ശിവനാവേണ്ടതും സ്ത്രീ പാർവതി ആവേണ്ടതും അനിവാര്യമാണ് . തന്നെക്കാളേറെ പ്രപഞ്ചത്തെ സ്‌നേഹിച്ച ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ ഉറക്കമിളച്ച് വ്രതമെടുത്ത രാത്രിയാണിന്ന്. ശിവൻ എന്ന ഭര്‍ത്താവ്; പ്രണയത്തിനു പ്രാണന്‍ കൊടുത്തവനാണ്; ചിതയിലെരിഞ്ഞ സതിക്കു പകരം പ്രപഞ്ചമാകെ ചുട്ടെരിക്കാന്‍ തുനിഞ്ഞവന്‍; പിന്നെയവള്‍ക്കു വേണ്ടി ആയിരത്താണ്ടുകള്‍ തപം ചെയ്തവന്‍. പാർവതി, ഭർത്താവിന് പൂർണത ഏകിയ ഭാര്യ. ശിവനിലെ ഇരുട്ടിന് വെളിച്ചവും അന്തതക്ക് അതിരും നല്കിയവളാണ്. 

ഓരോ പുരുഷനും ശിവനും സ്ത്രീ പർവതിയുമാണ് . ഭർത്താവിന്റെ പ്രാണനായ ഭാര്യയും ,ഭാര്യയുടെ പാതിയായ ഭർത്താവും. എന്നാൽ ഇന്നത്തെ കാലത്തെ വിവാഹവും ഭാര്യ ഭർതൃ ബന്ധങ്ങൾ ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്‌. ഇന്ന് മിക്ക ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ഒരു അടിമയും ഉടമയും തമ്മിലുള്ളതാണ്. പാതിയോ പ്രാണനോ അല്ല. എന്തുകൊണ്ടാണ് ബന്ധങ്ങളിലെ മൂല്യം നഷ്ടപ്പെട്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ ? മനുഷ്യ ബന്ധങ്ങളിലെ മൂല്യം കാത്തു സൂക്ഷിക്കാൻ വേണ്ടി പരമശിവൻ തന്റെ ഭാര്യ പാർവതിക്ക് നൽകിയ ഒരു ഉപദേശമുണ്ട്, സ്വയം വിലയിരുത്തുക എന്നതായിരുന്നു അത് .സ്വന്തം പ്രവർത്തികളെ കുറിച്ച് പരിശോധിക്കുകയും അവയുടെ ദൃസാക്ഷിയാവുകയും ചെയ്യുക. ഇത് ഹീനമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും വിട്ടു നില്ക്കാൻ ഓരോരുത്തരെയും സഹായിക്കും. 

ശിവരാത്രി ഒരു തട്ടി ഉണർത്തലാണ്. എല്ലാം മറന്നുള്ള ഉറക്കത്തിൽ നിന്ന് ഉണർന്ന് , മനോവികാരങ്ങളെ നിയന്ത്രിച്ച് ശാന്തിക്കും സന്തോഷത്തിനും വേണ്ടി നിലകൊള്ളേണ്ട അപൂർവ്വ രാത്രി. ഈ ഐശ്വര്യത്തെ തിരികെ പിടിക്കാൻ നമ്മളോരോരുത്തരും ശിവനും പർവതിയുമായി പുനർജനിക്കേണ്ടിയിരിക്കുന്നു .

ഫാത്തിമ ബീവി - പരമോന്നത നീതിപീഠത്തിന്റെ ആദ്യ വനിതാ ജഡ്‌ജി

Author
Sub-Editor

Sabira Muhammed

No description...

You May Also Like