ഇനി ചാമ്പ്യൻമാർ ആവും!

യുണൈറ്റഡ് ഒടുവിൽ കിരീടത്തിനായി പൊരുതാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിൽ സന്തോഷം പ്രകടിപ്പിച്ച വെയ്ൻ റൂണി റൊണാൾഡോ യുണൈറ്റഡിനെ കിരീടം നേടാൻ സഹായിക്കും എന്ന് പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവിന് ശേഷം ഞാൻ സംസാരിച്ചിട്ടില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി കളിക്കണം എന്ന് ഞാൻ എന്നും ആഗ്രഹിക്കുന്നു, അവർ ക്രിസ്റ്റ്യാനോയെ തിരികെ കൊണ്ടുവന്നത് ക്ലബിന് വലിയ കരുത്താകുമെന്ന് ഞാൻ കരുതുന്നു." റൂണി റൊണാൾഡോയുടെ വരവിനെ കുറിച്ച് പറഞ്ഞു

"റൊണാൾഡോയുടെ മനോബലം ചെറുപ്പക്കാരായ കളിക്കാരെ സ്വാധീനിക്കും, അതുകൊണ്ട് തന്നെ ഇത് ഒരു മികച്ച സൈനിംഗാണെന്ന് ഞാൻ കരുതുന്നു.

ക്രിസ്റ്റ്യാനോക്ക് തന്നെ അറിയാമായിരിക്കും സ്പെയിനിലോ ഇറ്റലിയിലോ ഉള്ളതുപോലെ ലളിതമായിരിക്കില്ല ഇംഗ്ലണ്ടിലെ ഫുട്ബോൾ എന്ന്, ഇത് ഒരു ഫിസിക്കൽ ലീഗാണ്, പക്ഷേ റൊണാൾഡോ മുൻപ്  ഇവിടെ കളിച്ചിട്ടുണ്ട്, അതിനാൽ യുണൈറ്റഡിനായി വീണ്ടും ഗോളുകൾ നേടാൻ അദ്ദേഹത്തിനാകും എന്ന് എനിക്ക് ഉറപ്പുണ്ട്." റൂണി പറഞ്ഞു.

"യുണൈറ്റഡ് ഒടുവിൽ കിരീടത്തിനായി പൊരുതാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നു, ഈ വർഷം അവർക്ക് കിരീടം നേടാൻ ആകുമെന്ന് താൻ വിശ്വസിക്കുന്നു. യുണൈറ്റഡ് ഇതിഹാസ താരം പറഞ്ഞു.

വനിതാ ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ താലിബാന് മുന്നറിയിപ്പ് നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Author
Citizen journalist

Abhinand Babu

No description...

You May Also Like