ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചു...

മികച്ച ചിത്രവും ഉയരെ   തന്നെയാണ്.

ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം  സൗത്ത് ഇന്ത്യൻ അവാർഡുകളാണ് പ്രഖ്യാപിച്ചത്. മോഹൻലാലിനെ ആണോ മോസ്റ്റ് വർസ്സടൈൽ  ആക്ടർ  അവാർഡ് ലഭിച്ചത്. മികച്ച നടനുള്ള അവാർഡ് സുരാജ് വെഞ്ഞാറമൂടും സ്വന്തമാക്കി.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിനെ അവാർഡിന് അർഹനാക്കിയത്.2019-2020 ഈ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

പാർവതി തിരുവോത്ത് ആണ് മികച്ച നടി.ഉയരേ എന്ന സിനിമയിലെ പല്ലവി എന്ന  ആസിഡ് ആക്രമണത്തിന് ഇരയായ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അവാർഡിന് അർഹയാക്കിയത്.മികച്ച ചിത്രവും ഉയരെ   തന്നെയാണ്.കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മധു സി നാരായണൻ മികച്ച സംവിധായകനായി.മികച്ച സംഗീത സംവിധായകൻ ദീപക് ദേവാണ്.

ധനുഷാണ് തമിഴിലെ മികച്ച നടൻ.അസുരൻ എന്ന മഞ്ജുവാര്യർകൊപ്പം അഭിനയിച്ച സിനിമയിലെ പ്രകടനമാണ് ധനുഷിനെ അവാർഡിന് അർഹനാക്കിയത്.അജിത് കുമാറാണ് മോസ്റ്റ് വേർസടൈൽ ആക്ടർ അവാർഡ് നേടിയത്. രാക്ഷസി എന്ന ചിത്രത്തിലൂടെ ജ്യോതിക മികച്ച നടിയായി.മികച്ച  സംവിധായകനായി പ്രാർത്ഥനയും ,  മികച്ച സംഗീതസംവിധായകനായി അനിരുദ്ധ് രവിചന്ദറിനെയും തിരഞ്ഞെടുത്തു. മികച്ച ചിത്രം ടു ലെറ്റ് ആണ്

Author
No Image

Naziya K N

No description...

You May Also Like