നിയന്ത്രണങ്ങളിൽ കുടുങ്ങി ബെംഗളൂരു മലയാളികൾ.

വാക്സിൻ എടുത്തവരടക്കം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നാണ് കഴിഞ്ഞദിവസം കേരള സർക്കാർ ഉത്തരവിറക്കിയത്.

പഴയതുപോലെ യാത്രചെയ്യാൻ പറ്റാതായതോടെ  അത്യാവശ്യകാര്യങ്ങൾക്കും വാരാന്ത്യങ്ങളിലും നാട്ടിൽ പോയിരുന്ന ബെംഗളൂരു മലയാളികൾ നാട്ടിലെത്താൻ പാടുപെടുകയാണ്. കേരളവും കർണാടകയും കോവിഡിന്റെ രണ്ടാംവരവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് അന്തർസംസ്ഥാന യാത്രക്കാർ പ്രതിസന്ധിയിലായത്. കർണാടകത്തിൽനിന്ന് കേരളത്തിലേക്കുപോകണമെങ്കിലും തിരിച്ചുവരണമെങ്കിലും ആർ.ടി.പി.സി.ആർ. പരിശോധനാ ഫലം വേണമെന്നാണ് നിബന്ധന.

വാക്സിൻ എടുത്തവരടക്കം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നാണ് കഴിഞ്ഞദിവസം കേരള സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് എത്തുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിലായിരിക്കണം പരിേശാധനനടത്തേണ്ടത്. പലപ്പോഴും കോവിഡ് പരിശോധനാഫലം ഈ സമയംകൊണ്ട് ലഭിക്കാറില്ലെന്നതുകൊണ്ട് തന്നെ  ഈ നിബന്ധന യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. പരിശോധന നടത്താത്തവർ കേരളത്തിലെത്തിയ ഉടനെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുകയും ഫലം ലഭിക്കുന്നതുവരെ ഐസൊലേഷനിൽ കഴിയുകയും വേണം. ഇതോടൊപ്പം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിബന്ധനയുണ്ട്.

പതിവ് തന്ത്രങ്ങളിൽ കാലിടറി മും​ബൈ ഇ​ന്ത്യ​ന്‍​സ്!

Author
Sub-Editor

Sabira Muhammed

No description...

You May Also Like