ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു; കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല

മെസിക്ക് കാസിമെറോയുടെ ശക്തമായ മാര്‍ക്കിങ്ങില്‍ നിന്ന് തെന്നിമാറാൻ കഴിയുമോ എന്നാതായിരിക്കും ഫൈനലില്‍ നിര്‍ണായകമാവുക.

കാണികളെ കോപ്പ അമേരിക്ക ഫൈനലിന്  പ്രവേശിപ്പിക്കില്ല. ബ്രസീല്‍ സര്‍ക്കാര്‍ പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം  തളളി. തീരുമാനം കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ്. ഇതോടെ ആരാധകരുടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള പ്രതീക്ഷ അസ്തമിച്ചു. 

ടീമുകള്‍ ഇപ്പോൾ  ഫൈനലിന് മുന്‍പുളള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. അര്‍ജന്റീനയുടെ ക്രിസ്റ്റ്യന്‍ റൊമേറോ  പരുക്കിന്റെ പിടിയിലായതിനാൽ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല.

ആദ്യ ഇലവനില്‍ സെമിയിലും മികച്ച പ്രകടനം പുറത്തെടുത്ത ഏയ്ഞ്ചല്‍ ഡിമരിയ എത്തും. ബ്രസീല്‍ നിരയില്‍ എവര്‍ട്ടണ്‍ സോറസ് തന്നെയാകും ഗബ്രിയേല്‍ ജിസസിന് പകരം കളിക്കുക.

മെസിക്ക് കാസിമെറോയുടെ ശക്തമായ മാര്‍ക്കിങ്ങില്‍ നിന്ന് തെന്നിമാറാൻ കഴിയുമോ എന്നാതായിരിക്കും ഫൈനലില്‍ നിര്‍ണായകമാവുക. അര്‍ജന്റീനയെന്നാല്‍ മെസി മാത്രമല്ലയെന്നാണ് കാസിമെറോയുടെ മുന്നറിയിപ്പ്.

മെസിയെ ആരാധിക്കുന്നുണ്ടെങ്കിലും കീരീടം തങ്ങള്‍ തന്നെ ഉയര്‍ത്തുമെന്നും കാസിമെറോ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം  അര്‍ജന്റീനയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് ഫൈനലില്‍ ബ്രസീല്‍ പരാജയപ്പെടുത്തുമെന്ന് പ്രസിഡന്‍ഡ് ജെയര്‍ ബോല്‍സനാരോ പ്രതികരിച്ചത്.

നാളെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനല്‍ നടക്കും. കൊളംബിയ-പെറുവിനെ  മുന്നാം സ്ഥാനത്തിനുളള പോരാട്ടത്തില്‍  നേരിടും. കൊളംബിയ പരാജയപ്പെട്ടത് അര്‍ജന്റീനയ്‌ക്കെതിരെ ഷൂട്ടൗട്ടിലാണ്. പെറു മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനോട് തോല്‍ക്കുകയായിരുന്നു. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം.

നെയ്മറിന്റെ ആഗ്രഹം പൂവണിഞ്ഞു

Author
Sub-Editor

Sabira Muhammed

No description...

You May Also Like