ബാങ്കിങ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകൾ നടത്തനുള്ള അനുമതി നൽകി ആര്‍ബിഐ

ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണം കൈമാറ്റത്തില്‍ നിര്‍ണായക മാറ്റവുമായി ആര്‍ബിഐ!


ബാങ്കിങ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകൾ നടത്തനുള്ള അനുമതി നൽകി ആര്‍ബിഐ. ഇതുവരെ ആര്‍ ടി ജി എസ്, എന്‍ ഇ എഫ് എടി എന്നീ പണമിടപാടുകൾ നടത്തനുള്ള അനുവാദം  ബാങ്കുകള്‍ക്ക് മാത്രമായിരുന്നു . ടി ആര്‍ ഇ ഡി എസ് , കാര്‍ഡ് നെറ്റ്‌വര്‍ക്‌സ്, വൈറ്റ് ലേബല്‍ എ ടി എം, പ്രീ-പെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് എന്നിവക്കാണ് ആര്‍ ബി ഐ ഇടപാടുകള്‍ നടത്താന്‍  അനുമതി നല്‍കിയത്. എല്ലാവര്‍ക്കും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ  ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.ആര്‍ ബി ഐ യുടെ ഈ പുതിയ തീരുമാനം ഇ-കോമേഴ്‌സ് ഉള്‍പെടെയുള്ള രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം .

Author
Sub-Editor

Sabira Muhammed

No description...

You May Also Like