ആരോഗ്യത്തിൽ ശബ്‌ദത്തിന്റെ പ്രാധാന്യം !

നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് തുടർച്ചയായി സ്വീകരിക്കുന്നത് നമ്മുടെഉപബോധ മനസ്സ് അതേപടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്നത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  


ശബ്ദത്തിന്  ശരീരത്തിൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പല മന്ത്രങ്ങളും,പ്രാർത്ഥനകൾ ഒക്കെ അതിൽ പെടും. ചില ശബ്ദങ്ങളും, ശബ്ദമാറ്റങ്ങളും ആരോഗ്യത്തിന്റെ പല  അവസ്ഥകളെയും  ഭാവങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്നു. 

*ശബ്ദത്തിന് മാറ്റംവരുത്തുന്നത്  താളത്തോടെയും ചിട്ടയോടെയുമാണെങ്കിൽ സംഗീതമാണത്.മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോൾ കോർട്ടിസോൾ രക്തത്തിൽ കൂടുന്നത് കുറയ്ക്കാനും സന്തോഷത്തിന്റെ  ഹോർമോൺ ആയ  ഡോപാമിൻ കുറയുന്നത് കൂട്ടാനും  സംഗീതം സഹായിക്കുന്നു .എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവ ടെൻഷൻ റിലീവർ ആയ ഹോർമോണുകൾ ആണ്. സംഗീതം ഇവ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്നു കേൾക്കുമ്പോഴും പാടുമ്പോഴും.  സംഗീത ഉപകരണങ്ങൾ വായിക്കുന്നത് നമ്മുടെ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളെയും ഒരുപോലെ സജീവമാക്കുകയും ചെയ്യുന്നു. ഇതെല്ലാം പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. വീട്ടിൽ/വിദ്യാലയങ്ങളിൽ /ജോലിസ്ഥലത്ത്  നമ്മെ കുറ്റപ്പെടുത്തുന്ന, എപ്പോഴും താരതമ്യം ചെയ്യുന്ന ഒരു ശബ്ദമുണ്ടെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും??? മനസ്സിന് സ്വസ്ഥത ഉണ്ടാവുമോ?? ആ സ്വാസ്ഥ്യം പോവുമ്പോൾ ആരോഗ്യം പോവുന്നില്ലേ?? സൂക്ഷിച്ചു നോക്കിയാൽ അതിന്റെ അനുരണനങ്ങൾ ശരീരത്തിൽ പല രോഗങ്ങളായി ഉത്ഭവിക്കുന്നുണ്ട്.  എന്നാൽ നിങ്ങൾ ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അറിഞ്ഞിട്ടുമുണ്ടാവില്ല. ദൂരക്കാഴ്ചയുള്ള വൈദ്യൻ ഇതും പരിഗണിക്കുന്നുണ്ടാവും. ഇല്ലാത്തവരും ഇവിടെ ചികിത്സിക്കുന്നുണ്ട്. അതുകൊണ്ടൊക്കെ കൂടിയാണ്  പലതരചികിത്സകരുടെ എണ്ണം കൂടിയിട്ടും രോഗികളുടെ എണ്ണം കുറയാത്തത്. 

ഈ ഒരു കാലഘട്ടം രോഗാതുര കാലഘട്ടമായി മാറിയത് എന്തുകൊണ്ടാവും??? കൊറോണ എന്നത് ഭീകരത കലർത്തി നമ്മെ ഭീതിപ്പെടുത്തി ഇവിടുത്തെ അതിനേക്കാൾ ഭീകരരായ മാധ്യമങ്ങളും ഡോക്ടർമാർ,ശാസ്ത്രവാദികളും,ഭരണ കർത്താക്കളും കേൾവിയുടെ തലങ്ങളിൽ കേട്ടു കേട്ടു നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് സ്വീകരിച്ചത് രോഗം. ചിന്തിച്ചതും, പറഞ്ഞതും, പകർന്നതും, കൈമാറിയതും രോഗം. ആരോഗ്യത്തെക്കുറിച്ചു ഒന്നും നാം കേട്ടതേ ഇല്ല ഈക്കാലയളവിൽ. എന്താ ശരിയല്ലേ??  എല്ലാം തെറ്റായ പ്രചരണ  വാർത്തകളെക്കുറിച്ചായിരുന്നു എന്ന്‌ ഇപ്പോഴെങ്കിലും മനസ്സിലാവുന്നില്ലേ??

നിങ്ങളെ ലോകം അറിവുള്ളവരാക്കി കൊണ്ടിരുന്നത് രോഗത്തെക്കുറിച്ചാണ്. ആരോഗ്യത്തെക്കുറിച്ചല്ലല്ലോ? നമ്മളിൽ എത്രയോ പേർ പല രോഗപ്രശ്നങ്ങളിലൂടെ കടന്നുപോയി. രോഗത്തിന്റെ ഈ മാനസികലോകമാണ് നമ്മളെ ശരിക്കും തടങ്കലിലാക്കിയിരിക്കുന്നത്. അത് ശാരീരിക തലങ്ങളിലേക്ക് വികാസം പ്രാപിക്കും എന്ന തന്ത്രം ഇതിന്റെ പിന്നണി പ്രവർത്തകർ അറിഞ്ഞും അറിയാതെയും ചെയ്തതാണ്.  പക്ഷെ നിങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആരോഗ്യത്തെക്കുറിച്ചു പഠിക്കൂ, ചർച്ച ചെയ്യൂ.അങ്ങനെയൊരു ലോകം തീർക്കൂ... 

അതിന് അസ്ഥിരമായ ഇപ്പോഴത്തെ കപട ശാസ്ത്രീയതയും അലോപ്പതിയും കാതലായ ഒന്നും നമുക്ക് തന്നിട്ടില്ല. ഇനിയൊട്ടു തരികയുമില്ല. നിങ്ങളിലേക്ക് തിരിയൂ.സ്വയം മാറ്റങ്ങൾ വരുത്തൂ. ആരോഗ്യം നിങ്ങളിൽ മാത്രം അധിഷ്ഠിതമാണ് എന്നും. ആയുർവേദം ആരോഗ്യശാസ്ത്രമാണ്. അതുകൊണ്ടാണ് ആ ശാസ്ത്രം ആരോഗ്യത്തോടെയിരിക്കാൻ ഒരുപാടറിവുകൾ മുന്നോട്ടുവെക്കുന്നത് !!!!

എന്റെ ജന്മപുണ്യം  ആയുർവേദമെന്ന ശാസ്ത്രം പഠിക്കാൻ സാധിച്ചതാണ്. നിങ്ങൾക്കിത്രയെങ്കിലുമൊക്കെ  പറഞ്ഞുതരാൻ സാധിക്കുന്നതും....

ആരോഗ്യം എന്നതിന് ശാസ്ത്രീയത ഉണ്ടോ?

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like