രണ്ടുവർഷത്തേക്ക് സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി ആന്‍റണി രാജു

650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ ഇറക്കും

രണ്ടുവർഷത്തേക്ക്  സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. രണ്ട് ദിവസത്തിനകം  ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. കുട്ടികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്നും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ ഇറക്കും. നവംബർ ഒന്ന് മുതല്‍ ന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ആരംഭിക്കുന്നത്.  ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. സ്‌കൂളുകളിൽ കുട്ടികൾ എത്തിച്ചേരേണ്ടത് രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം.

വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like