ഈ ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല !!!!

സ്ത്രീകൾ തന്നെയാണ് ഈ ഗ്രാമത്തിലെ വീടുകളും നിർമ്മിക്കുന്നത്. 

ആഫ്രിക്കയിൽ സാംബുരു ഗോത്രവർഗക്കാരുടെ പ്രദേശത്താണ് സ്ത്രീകൾക്കുമാത്രമായിട്ട് ഒരു ഗ്രാമം ഉള്ളത്. ഉമോജ  എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.സാംബുരു ഗോത്ര സംസ്കാരത്തിൽ സ്ത്രീകളെ ഒരുപാട് പ്രായമുള്ള  ആണുങ്ങളുമായി വിവാഹം ചെയ്യിക്കുക അതുപോലെ പല  പുരുഷന്മാർ ചേർന്നു അവരെ പീഡിപ്പിക്കുക  തുടങ്ങി സ്ത്രീകൾ ഒരുപാട് ചൂഷണത്തിന് വിധേയമാവാറുണ്ട്. ഈ ചൂഷണങ്ങളിൽ നിന്നും സ്ത്രീകളെ വിമോജിപിക്കാനായി 1990 ൽ  റബേക്ക എന്ന സ്ത്രീയാണ് ഉമോജ ഗ്രാമം സ്ഥാപിക്കുന്നത്.


ഉമോജ എന്ന വാക്കിന്റെ അർത്ഥം  ഐക്യത്തോടെ ഒരുമിച്ച് എന്നാണ്. 1990 ൽ  ആണ് ബ്രിട്ടീഷ്കാർ  ഒരു കൂട്ടം സ്ത്രീകളെ  ആഫ്രിക്കൻ കാട്ടിൽ നിന്നും  രക്ഷിക്കുന്നത്.ആ സ്ത്രീകൾ ചേർന്നു ഒരു ഗ്രാമം  സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെ 7 സ്ത്രീകളിൽ നിന്നും തുടങ്ങിയ ഗ്രാമത്തിൽ ഇന്നിപ്പോൾ 48 സ്ത്രീകളുണ്ട്.


സാംബുരു ആചാരങ്ങളിൽ ഉള്ള  വികൃതമായ ഒരു ആചാരമാണ് FGM  അതായത് സ്ത്രീകളുടെ ജനനേന്ത്രിയം വികൃതമാക്കൽ. ഇതിനു വിധേയമാകുന്ന സ്ത്രീകൾ  ആർത്തവ സമയത്തും പ്രസവ സമയത്തും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു. ഈ ഒരു ആചാരം നിർത്തലാക്കാനായി  ഇതിനെതിരെ ബോധവൽക്കരണവും ഈ ഗ്രാമം നടത്തുന്നു.

ഇവിടത്തെ സ്ത്രീകൾ വരുമാന മാർഗമായി ആശ്രയിക്കുന്നത് ആഭരണ നിർമാണത്തെയാണ്. എല്ലാ ദിവസവും രാവിലെ തന്നെ അവർ ആഭരണ നിർമാണവും ആരംഭിക്കുന്നു.സാംബുരു സംസ്കാരത്തിൽ പുരുഷന്മാരാണ് അതിജീവനത്തിനായുള്ള വരുമാനം കണ്ടത്തേണ്ടത്. എന്നാൽ ഈ ഗ്രാമത്തിൽ സ്ത്രീകൾ മാത്രമുള്ളതിനാൽ അവർ ആഭരണങ്ങൾ നിർമിച്ചു അവരുടെ അതിജീവനമാർഗം  കണ്ടെത്തുകയും സ്വയം പര്യാപ്തത നേടുകയും ചെയ്യുന്നു.

സാംബുരു സംസ്കാരത്തിൽ ചുവന്ന മുത്തുകൾ മാത്രമുള്ള  മാല ഒരു സ്ത്രീ ധരിച്ചാൽ അവൾ അവിവാഹിതയാണെന്നാണ് അർത്ഥം.ഒരുപാട് നിറങ്ങളുള്ള മുത്തുകൾ ഉള്ള വലിയ മാലായാണ്   ധരിക്കുന്നതെങ്കിൽ  ആ സ്ത്രീ വിവാഹിതയാണെന്നാണ് അർത്ഥം.പക്ഷെ ഈയിടയായി  ഈ ഗ്രാമത്തിൽ വിവാഹിതരായ  സ്ത്രീകളും ഭംഗിക്കുവേണ്ടി ചുവന്ന മുത്തുകൾ  മാത്രം ഉള്ള  മാലയും ധരിക്കാറുണ്ട്.

സ്ത്രീകൾ മാത്രമുള്ള  ഗ്രാമമാണെങ്കിലും ഇവിടെ ആൺകുട്ടികൾ ഉണ്ട്.18 വയസ്സാവുമ്പോൾ അവരെ ഉമോജ ഗ്രാമത്തിൽ നിന്നും പുറത്താകുന്നു. ആൺകുട്ടികൾ അപ്പോൾ അവരുടെ ആന്റിമാരുടെ അടുത്തേക്കോ കാട്ടിലേക്കോ പോകും. കൂടുതൽ ആൺകുട്ടികളും പോകുന്നത് കാട്ടിലേക്കാണ് അതാണ് സാംബുരു സംസ്കാരം എന്നാലും അവർക്ക് ഈ ഗ്രാമത്തിലേക് സന്ദർശനം അനുവദിക്കുന്നു.

സ്ത്രീകൾ തന്നെയാണ് ഈ ഗ്രാമത്തിലെ വീടുകളും നിർമ്മിക്കുന്നത്. ഇതിനായി മരക്കോമ്പുകൾ ചേർത്തുവച്ച് അതിനുമുകളിൽ ചാണകവും മണ്ണും ചേർന്ന  മിശ്രിതം ചേർത്താണ് വീടുകൾ നിർമ്മിക്കുന്നത്.പശുവിന്റെ തോൽ ഉപയോഗിച്ചാണ് ഇവർ കുട്ടികൾക്ക് കിടക്കാനായി  മെത്തയൊരുക്കുന്നത്.ഈ ഒരു ഗ്രാമത്തിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സ്കൂളും സ്ഥാപിച്ചിട്ടുണ്ട്.ഈ സ്കൂളിൽ ഗ്രാമത്തിന് പുറത്തുള്ളവരുൾപ്പടെ 62കുട്ടികൾ  പഠിക്കുന്നുണ്ട്.കൂടാതെ ഈ ഗ്രാമത്തിൽ സ്ത്രീകൾ സ്വന്തമായി കൃഷി ചെയ്തുകൊണ്ട് അവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൽപാതിപ്പിക്കുന്നു.വാഴ, കരിമ്പ്, ബീൻസ്, മധുരക്കിയങ്ങു തുടങ്ങി അവർക്കാവശ്യമുള്ളതെല്ലാം അവർ അവരുടെ ഗ്രാമത്തിൽ തന്നെ കൃഷിചെയ്ത്  ഉൽപാതിപ്പിക്കുന്നു.ഒപ്പം സ്വന്തമായി നിർമിക്കുന്ന ആഭരണങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനുമായി കടകളും ഇക്കൂട്ടർ തയ്യാറാക്കിയിട്ടുണ്ട്.

ആണുങ്ങളില്ലാതെ ഈ ഗ്രാമത്തിൽ കുട്ടികൾ എങ്ങനെയുണ്ടായി എന്ന് ഞമ്മൾ പലരും ചിന്തിക്കുന്നുണ്ടാവാം. ഇവിടെ ഉള്ള സ്ത്രീകൾക്ക്  ഗ്രാമത്തിൽ നിന്നും പുറത്തുപോയി  അവരുടെ ഇണയെ കാണാനും സമയം ചിലവഴിക്കാനുമുള്ള അനുമതിയുണ്ട്.ഒരുപാട് ചൂഷണങ്ങൾ താണ്ടി വന്നവരാണ് ഉമോജയിലെ ഈ സ്ത്രീകൾ അതിനാൽ തന്നെ ഉമോജ എന്ന ഗ്രാമം  ഇവരെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേൽപ്പും സംരക്ഷണ കവചവുമാണ്.


കടപ്പാട്:അമേസിങ് ആഫ്രിക്ക ബൈ പൂജ (യൂട്യൂബ് ചാനൽ )

Author
No Image

Naziya K N

No description...

You May Also Like