സൂയസ് പ്രതിസന്ധിക്കു പരിഹാരമായില്ല , കയറ്റുമതി മേഖലയിൽ ആശങ്ക തുടരുന്നു.

സൂയസ് കനാലിൽ വഴി മുടങ്ങുകയോ അടച്ചിടുകയോ ചെയ്യേണ്ടി വന്നാൽ നമ്മളടങ്ങുന്ന സാധാരണക്കാരനെ പോലും അത് വലിയ രീതിയിൽ  ബാധിക്കും . 

മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന മനുഷ്യനിർമ്മിത ജലപാതയാണ് സൂയസ് കനാൽ. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിൽ സമുദ്ര യാത്ര കൂടുതൽ എളുപ്പമായത് ഈ കനാൽ നിർമ്മിച്ചതിനാലാണ്. ഈ ജലപാത നിർമ്മിക്കുന്നതിന് മുൻപ് കപ്പലുകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചുറ്റിക്കറങ്ങി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തണമായിരുന്നു. അതായത് സൂയസ് കനൽ ഒരു എളുപ്പവഴിയാണ്. അന്താരാഷ്ട്ര കച്ചവടത്തിൽ വളരെ പ്രധാനമായ പങ്ക് വഹിക്കുന്ന ഈ ജലപാത 1869 ലാണ് ആരംഭിക്കുന്നത്. 

ഈ കനാലിലാണ് കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ  എവർഗിവൺ വഴിമുടക്കിയത് . ഇങ്ങനെ സൂയസ് കനാലിൽ വഴി മുടങ്ങുകയോ അടച്ചിടുകയോ ചെയ്യേണ്ടി വന്നാൽ നമ്മളടങ്ങുന്ന സാധാരണക്കാരനെ പോലും അത് വലിയ രീതിയിൽ  ബാധിക്കും . ലോകത്തിലെ 80% ചരക്ക് നീക്കവും ജല മാർഗമാണ് നടക്കുന്നത് . അതായത് വസ്ത്രം മുതൽ ഭക്ഷണ സാധനങ്ങൾ വരെ ഇതിൽ ഉൾപെടും.  സൂയസ് കനാൽ ഉപയോഗിക്കാതെ ഇരുന്നാൽ ഏകദേശം 9000 കിലോമീറ്ററിൽ അധികമാണ് ഒരു കപ്പലിന് സഞ്ചരിക്കേണ്ടി വരിക. ഇതിന് വേണ്ടി അധികം ചിലവാക്കുന്ന ഇന്ധന വിലയും മറ്റും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ കയറ്റി ഇടാൻ അധികൃതർ നിർബന്ധിതരാവും. ഇത് മൂലം എല്ലാ സാധങ്ങളുടെയും വില വർദ്ധിക്കുകയും രാജ്യങ്ങൾ വിലകയറ്റത്തിലേക്ക് പോവുകയും ചെയ്യും. സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചപ്പോൾ ഇന്നലെ മാത്രം ക്രൂഡ് ഓയിൽ വില 4% ആണ് വർധിച്ചത്. ഒരു മണിക്കൂറിൽ 400 മില്യൺ ഡോളർ ആണ് നഷ്ടം കണക്കാക്കുന്നത്. ദൈനംദിന ജീവിതത്തിൽ കപ്പലിൻ്റെ പ്രാധാന്യം വളരെ വലുതാണെന്ന വസ്തുത ഊട്ടിയുറപ്പിക്കുകയാണ് സൂയസ് കനാലിൽ ഉണ്ടായ ഈ അപകടം.

ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ലാതെ തൃശ്ശൂർ പൂരം നടത്തൻ സർക്കാർ അനുമതി .

Author
Sub-Editor

Sabira Muhammed

No description...

You May Also Like