ഇന്ന് മുതൽ സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു

വെയർഹൗസ് മാർജിൻ കൂട്ടിയതിൽ  പ്രതിഷേധിച്ച് ഉടമകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. 

ഇന്ന് മുതൽ സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു.  ബിയറും വൈനും മാത്രം ബാറുകളിൽ നിന്ന് പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. ബിവറേജസ് കോർപറേഷൻ നൽകിയിരുന്ന വെയർഹൗസ് മാർജിൻ കൂട്ടിയതിൽ  പ്രതിഷേധിച്ച് ഉടമകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല.  

എന്നാൽ, ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുന്ന സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഇതേസമയം  ബാറുടമകൾ മറ്റു മദ്യം വിൽക്കില്ല എന്ന പഴയ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്.

ശസ്ത്രക്രിയ ചരിത്രത്തിലൂടെ

Author
Sub-Editor

Sabira Muhammed

No description...

You May Also Like