മരുന്ന് കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

 വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ കോവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്‌ഫോഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്ബനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടഞ്ഞന്ന് കമ്ബനിയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ വ്യക്തമാക്കി.


പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. രോഗം വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.


Author
Resource Manager

Jiya Jude

No description...

You May Also Like