അർജുൻ മടങ്ങി, അന്ത്യ യാത്രയിൽ ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യത്തോടെ
- Posted on September 29, 2024
- News
- By Varsha Giri
- 58 Views
അർജുൻ മടങ്ങി, അന്ത്യ യാത്രയിൽ ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം.
ഒരു നാട് ഒന്നാകെ അർജുന് പ്രണാമം നൽകി ജീവിച്ചിരിക്കുമ്പോൾ, സഹന മനുഭവിക്കുന്ന വർക്കൊപ്പം സാന്ത്വന സ്പർശനം നൽകി തണലൊരുക്കിയ അർജുനെ
അന്ത്യ യാത്രയാക്കാൻ.
ഒരു മനുഷ്യൻ ജീവിക്കുമ്പോൾ ചെയ്ത സൽപ്രവൃത്തികൾക്ക് കിട്ടിയ നേർസാക്ഷ്യമായിരുന്നു, അർജുൻ വന്ന വഴിയിലും കോഴിക്കോട് കണ്ണാടിക്കൽ വീട്ടിലും കൂടിയ വൻ ജനാവലി.
അർജുൻ ചേർത്ത് പിടിച്ച ലോറി കളിപ്പാട്ടം കൊച്ചു മോനും അർജുന്റെ കുടുംബവും അർജുന്റെ ഓർമ്മകളോടെ ചേർത്ത് പിടിക്കും.
സി.ഡി. സുനീഷ്