ക്വാർട്ടർ ഉറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹൈൻ
- Posted on July 27, 2021
- Sports
- By Sabira Muhammed
- 362 Views
അടുത്ത മത്സരത്തില്‍ വിജയം തൊട്ടാൽ ലോവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പാക്കാം

ഇന്ത്യക്ക് ആശ്വാസമായി ടോക്യോ ഒളിമ്പിക്സിൽ മേരി കോമിന് പിന്നാലെ ബോക്‌സിങ്ങില്‍ ലോവ്‌ലിന ബോർഗോഹൈനും. വനിതകളുടെ 69 കിലോഗ്രാം ബോക്‌സിങ്ങില്‍ 3-2 ന് ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കി ലോവ്‌ലിന ക്വാർട്ടറിലേക്ക് കടന്നു. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ഇവർ.
അടുത്ത മത്സരത്തില്‍ വിജയം തൊട്ടാൽ ലോവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പാക്കാം. മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലർത്തിയ താരത്തിന്റെ ഒളിമ്പിക്‌സിലെ ആദ്യ ജയമാണിത്. ക്വാര്‍ട്ടറില്‍ ലോവ്‌ലിനയുടെ എതിരാളി നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ നിയെന്‍ ചിനാണ്.