ഉത്തരവ് തിരുത്തി കണ്ണൂർ ജില്ലാ കലക്ടർ ; വാക്‌സിൻ എടുക്കുന്നവർക്ക് ടെസ്റ്റ്‌ നിർബന്ധമില്ല

നാളെ തീരുമാനം നടപ്പാക്കാനിരിക്കെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടായതോടെയാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നത്

കണ്ണൂ‍ർ ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ കോവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ തീരുമാനം നടപ്പാക്കാനിരിക്കെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടായതോടെയാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നത്. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ പരസ്യമായി ആവശ്യപ്പെട്ടു. കളക്ടറുടെ തീരുമാനം തെറ്റാണെന്നാണ് ഡിഎംഒയുടെയും നിലപാട്. 

വാക്‌സിൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടത്തിയിരുന്നു, അതിനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ കണ്ണൂർ ജില്ലയിൽ ഇല്ലെന്നാണ് നിലവിലത്തെ സ്ഥിതി. ഇന്ന് ചേർന്ന യോഗത്തിലാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനമായത്. ആരോഗ്യമന്ത്രി തള്ളിപ്പറഞ്ഞില്ല എന്നത് തൽക്കാലം കളക്ടർക്ക് ആശ്വാസമായിരുന്നു. കാസർഗോഡ് ഈ തീരുമാനം ഇന്നലെ മുതൽ നടപ്പാക്കി തുടങ്ങിയെങ്കിലും വലിയ പ്രതിഷേധം ഉയ‍ർന്നുവന്നിട്ടില്ല. 

കലക്ടറുടെ പുതിയ ഉത്തരവിനെതിരെ കണ്ണൂർ ജില്ലയിൽ വ്യാപക പ്രതിഷേധം

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like