സഹാറയിലെ അതി തീവ്ര മഴ.

ഏറ്റവും വലിയ മഴയാണ്സഹാറ മരുഭൂമിയില്‍ പെരുമഴ. വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍, സത്യമാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ സഹാറ മരുഭൂമിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

 ഏറ്റവും വലിയ മഴയാണ്സഹാറ മരുഭൂമിയില്‍ പെരുമഴ. വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍, സത്യമാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ സഹാറ മരുഭൂമിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവിടെ പച്ചപ്പും ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സഹാറ മരുഭൂമിയില്‍ കനത്ത മഴയെ തുടര്‍ന്ന് തടാകം രൂപപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മൊറോക്കോയിലെ ടാഗോനൈറ്റ് മരുഭൂമി ഗ്രാമത്തില്‍ മാത്രം 24 മണിക്കൂറില്‍ 100 എംഎം മഴ വരെ പെയ്തുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, ഇവിടുത്തെ ചെറുതടാകങ്ങളിലെല്ലാം നിറയെ വെള്ളമായിരിക്കുകയാണത്രെ.

കേരളത്തിലെ കമ്പനികള്‍ ദുബായ് ജൈടെക്സ് ഗ്ലോബലില്‍.

സാഗോറയ്ക്കും ടാറ്റയ്ക്കും ഇടയിലുള്ള ഇറിക്വി തടാകത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങള്‍ നാസയുടെ ഉപഗ്രഹങ്ങളും പകര്‍ത്തിയിട്ടുണ്ട്.

മൊറോക്കോയിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നത്, കഴിഞ്ഞ ആരനൂറ്റാണ്ടിനുള്ളില്‍ ഇവിടെ പെയ്ത ഏറ്റവും വലിയ മഴയാണ് ഇത് എന്നാണ്. ‘എക്‌സ്ട്രാട്രോപ്പിക്കല്‍ സ്റ്റോം’ എന്നാണ് വിദ?ഗ്ദ്ധര്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. സഹാറ മരുഭൂമിയിലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ ഇത് കാരണമായേക്കും എന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.

”30-50 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ ലഭിക്കുന്നത്” എന്നാണ് മൊറോക്കോയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയിലെ ഹുസൈന്‍ യൂബേബ് പറയുന്നത്.

കാലാവസ്ഥ മാറ്റത്തിന്റെ സൂചനകൾ വർഷമായി സഹാറയിലും പെയ്യുകയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like