റഷ്യൻ അധിനിവേശം; റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കാളികളാകും

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ. വാർണർ ബ്രോസും ഡിസ്നിയും സോണിയും അടക്കമുള്ള സ്റ്റുഡിയോകളാണ് റഷ്യയിൽ സിനിമാ റിലീസ് നിർത്തിവെക്കുകയാണെന്ന പ്രസ്താവന പുറത്തിറക്കിയത്.

വാർണർ ബ്രോസിൻ്റെ ‘ദി ബാറ്റ്മാൻ’, ഡിസ്നിയുടെ ‘ടേണിംഗ് റെഡ്’ എന്നീ സിനിമകളാണ് ഈ ആഴ്ച റഷ്യയിൽ റിലീസാവാനിരുന്നത്.

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പിക്സറിൻ്റെ ‘ടേണിംഗ് റെഡ്’ അടക്കമുള്ള സിനിമകളുടെ റിലീസ് റഷ്യയിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന് ഡിസ്നി വാർത്താകുറിപ്പിൽ അറിയിച്ചു. കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുമെന്നും ഡിസ്നി പറഞ്ഞു.

യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതൽ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മാത്രമല്ല ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ട്രെയിനുകളോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുമായി അടിപിടി; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Author
Sub-Editor

NAYANA VINEETH

No description...

You May Also Like