കോവിഡ് പരിശോധന നിരക്ക് പകുതിയായി കുറച്ചു...
- Posted on January 01, 2021
- News
- By Naziya K N
- 92 Views
കേരളത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് പകുതിയായി കുറച്ചു.ആന്റിജൻ പരിശോധനയ്ക്ക് 625 രൂപ ആയിരുന്നു.ഇപ്പോൾ 300 രൂപയാണ്.ആർ ടി,പി,സി പരിശോധനയ്ക്ക് 2100 രൂപയായിരുന്നു സർക്കാർ നിശ്ചയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ആർ ടി പി സി നിരയ്ക്കും 1500 രൂപയാക്കി പുനർനിശ്ചയിച്ചിട്ടുണ്ട്.
എക്സ്‌പെർട് നാറ്റ് ടെസ്റ്റിന് 2500 രൂപയാക്കി.കേരളത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.ഒഡീഷയാണ് രാജ്യത്തു ഏറ്റവും നിരക്ക് ആർ ടി പി സി ആർ പരിശോധനയ്ക്ക് ഈടാക്കുന്ന സംസ്ഥാനം.400 രൂപയാണ് ഒഡിഷയിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് .കേരളത്തിന് പുറമെ ഡൽഹി,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.