97% മാർക്ക് ഉണ്ടായിട്ടും മകന് സർക്കാർ കോളേജുകളിൽ അഡ്മിഷൻ കിട്ടിയില്ല ; മകന്റെ ഓർമ്മയിൽ ഒരു വീട്
- Posted on March 03, 2022
- News
- By Dency Dominic
- 147 Views
എസ്എസ്എൽസിക്ക് 625 ൽ 605 മാർക്ക് നേടി സ്കൂൾ ടോപ്പർ ആയിരുന്നു നവീൻ

ബെംഗളൂരു ∙ ‘മകൻ പഠിക്കാത്തതുകൊണ്ടോ വീട്ടിൽ അധികം പണം ഉണ്ടായതുകൊണ്ടോ അല്ല അവനെ ഡോക്ടറാകാൻ പഠിക്കാൻ യുക്രെയ്നിലേക്ക് അയച്ചത്. പത്താം ക്ലാസിലും പ്രീയൂണിവേഴ്സിറ്റിക്കും 97% മാർക്ക് ഉണ്ടായിരുന്നു. എന്നിട്ടും നാട്ടിലെ സർക്കാർ കോളജുകളിൽ അഡ്മിഷൻ കിട്ടിയില്ല.’– കൊല്ലപ്പെട്ട കർണാടക സ്വദേശി നവീന്റെ അച്ഛൻ ശേഖര ഗൗഡയ്ക്കു വാക്കുകൾ മുറിഞ്ഞു,
എസ്എസ്എൽസിക്ക് 625 ൽ 605 മാർക്ക് നേടി സ്കൂൾ ടോപ്പർ ആയിരുന്നു നവീനെന്ന് അധ്യാപകരും പറയുന്നു. മൈസൂരു നഞ്ചൻഗുഡിലെ സൗത്ത് ഇന്ത്യ പേപ്പർ മിൽസിൽ ജോലിക്കാരനായിരുന്നു ഭാര്യ വിജയലക്ഷ്മി വീട്ടമ്മ. മൂത്തമകൻ ഹർഷ അഗ്രികൾചറിൽ പിഎച്ച്ഡി ചെയ്യുന്നു.