ഇന്ന് മനുഷ്യാവകാശ ദിനം, മനുഷ്യാവകാശങ്ങൾ ദിനങ്ങളിൽ ഒതുങ്ങുന്നുവോ.......?
- Posted on December 10, 2024
- News
- By Goutham Krishna
- 65 Views
തീമഴ പോലെ പെയ്തിറങ്ങുന്ന മനുഷ്യാവകാശ
ലംഘനങ്ങളിൽ ഇരകൾ വർദ്ധിച്ചു
വരികയല്ലാതെ,
മനുഷ്യാവകാശധ്വംസനങ്ങളുടെ ഇരകൾ
വർദ്ധിച്ച് വരിക തന്നെയാണ്.
നിയമങ്ങൾ ഫലവത്താകാതെ നിയമം
നടപ്പിലാക്കേണ്ട വർ നിയമ ലംഘകരായി
പലപ്പോഴും മാറുകയാണ്.
ഈ മനുഷ്യാവകാശ ദിനം തൽസ്ഥിതി മാറ്റം
വരുത്താനും തിരുത്താനും കൂടിയാകട്ടെ എന്ന്
പ്രത്യാശിക്കാം.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍
മനുഷ്യാവകാശ നിയമം പ്രചരിപ്പിക്കുന്നതിനും
അവബോധംവര്‍ദ്ധിപ്പിക്കുന്നതിനുമായി എല്ലാ
സര്‍ക്കാര്‍ വകുപ്പുകള്, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍എല്ലാ സര്‍ക്കാര്‍ ജീവനക്കാരും
മനുഷ്യാവകാശ പ്രതിജ്ഞയെടുത്തുകൊണ്ട്
മനുഷ്യാവകാശ ദിനം ആചരിക്കാന്‍
സര്‍ക്കാര്‍നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രതിജ്ഞ
ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും
ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര
ഉടമ്പടികളിലൂടെയുംസംരക്ഷിക്കപ്പെട്ടിട്ടുള്ള
മനുഷ്യാവകാശങ്ങളോട്, നിര്വ്യാജമായ
വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ
അവകാശങ്ങള്‍സംരക്ഷിക്കുന്നതിനുവേണ്ടി
എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും
എല്ലാവരുടെയും
മനുഷ്യാവകാശത്തെയുംആത്മാഭിമാനത്തെയും
യാതൊരു വിവേചനവും കൂടാതെ
ബഹുമാനിക്കുമെന്നും മറ്റുള്ളവരുടെ
മനുഷ്യാവകാശത്തെ നേരിട്ടോഅല്ലാതെയോ
പ്രവൃത്തി കൊണ്ടോ, വാക്കു കൊണ്ടോ, എന്റെ
ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും,
മനുഷ്യാവകാശങ്ങളുടെഅഭിവൃദ്ധിക്കുവേണ്ടി
സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും
സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.