മിഠായി തെരുവ് തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഗ്നിരക്ഷാസേന

നിര്‍മ്മാണങ്ങളില്‍ പലതും അനധിക‍ൃതമെന്ന് റിപ്പോര്‍ട്ടില്‍ പരാമർശം

മിഠായി തെരുവിലുണ്ടായ തീപ്പിടുത്തത്തെ കുറിച്ച് സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഗ്നിരക്ഷാസേന. വാഹനങ്ങളുമായി സ്ഥലത്തേക്ക് വരാൻ സൗകര്യമില്ല എന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നും  നിര്‍മ്മാണങ്ങളില്‍ പലതും അനധിക‍ൃതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടുതൽ കടകളിൽ തീ അണയ്ക്കാനുള്ള ഫയർ എക്സിറ്റി​ഗ്യൂഷര്‍ സ്ഥാപിക്കണം.  ഇടനാഴികളിൽ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണം എന്നും സാധനങ്ങൾ വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സൂക്ഷിക്കരുത്, മുതലായ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 

തീപ്പിടുത്തം നടന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാൻ ഹൈഡ്രന്‍റ് സംവിധാനമില്ല. റിലേ സിസ്റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്. മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്.

മിഠായിത്തെരുവിൽ തീപിടുത്തം

Author
Sub-Editor

Sabira Muhammed

No description...

You May Also Like