പി എഫ് പെൻഷൻ വർധിപ്പിക്കുന്നു...
- Posted on January 04, 2021
- News
- By Naziya K N
- 274 Views
1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഭേദഗതി വരുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.

പുതിയ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇപിഎഫ്ഒ. ഓരോ അംഗത്തിനും അക്കൗണ്ടിൽ എത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകുന്ന പദ്ധതിയാണ് ഇപിഎഫ്ഒ നിർമ്മിച്ചിരിക്കുന്നത്.1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഭേദഗതി വരുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.ഇത് സംബന്ധിച്ച് ഇപിഎഫ്ഒ ബോർഡ് സമിതി അംഗങ്ങൾ നിർദ്ദേശം സമർപ്പിച്ചു.
ഇത് പാർലമെന്ററി സ്ഥിരം സമിതിയും പരിഗണിക്കുന്നുണ്ട്.എന്നാൽ നിലവിലെ അംഗങ്ങളുടെ പെൻഷൻ രീതിയിൽ മാറ്റം വരില്ല.ശമ്പളത്തിന് 12 ശതമാനം തൊഴിൽ വിഹിതവും തുല്യ ശതമാനം തൊഴിലുടമ വിഹിതവും ആയാണ് ഈ പി എഫിൽ അടയ്ക്കുന്നത്.ഇതിൽ തൊഴിലുടമ ജീവിതത്തിലെ 8. 33% പെൻഷൻ സ്കീമിലേക്ക് പോകും. 15000 രൂപ പരമാവധി ശമ്പളം നിശ്ചയിച്ചിരിക്കുന്നതിനാൽ ഇത് 1250 രൂപയെ വരൂ.പുതിയ പദ്ധതിയിൽ 15000 രൂപയ്ക്ക് മുകളിലാണ് ശമ്പളം എങ്കിലും അതിന് ആനുപാതികമായ തുക പെൻഷൻഫണ്ടിലേക്ക് അടക്കാൻ ആകും.