പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിടിയായ ദാനിയേൽ -സാറാ കുട്ടി ദമ്പതികൾളുടെ വായ്പ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.

പുൽപ്പള്ളി സർവീസ് സഹകരണബാങ്കിൽനിന്ന് ദാനിയേൽ പറമ്പേ കാട്ടിലിന്റെയും,  ഭാര്യയുടെയും പേരിൽ 36 ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന   ഇവരുടെ പരാതി അന്വേഷിക്കു ന്നതിനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി.


 അന്വേഷണകാലാവധി 2026 ജൂലായ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.


 ജില്ലാ സഹകര ണസംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.


ആദ്യം അന്വേഷണത്തിന് നിയോഗിച്ച ഉദ്യോഗ സ്ഥന് നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ളതി നാൽ അന്വേഷണം കൃത്യമായി മുന്നോട്ടുകൊണ്ടു പോകാനായിരുന്നില്ല.


 ഇതിനിടെ ഈ ഉദ്യോഗസ്ഥൻ സ്ഥലംമാറി പോകുകയുംചെയ്ത സാഹചര്യത്തിലാ ണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥയെ ചുമതല പ്പെടുത്തിയത്.


 ബത്തേരി അസി. രജിസ്ട്രാർ (ജന റൽ) പി.എസ്. സുനിതയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥ.


 ദാനിയേലിൻ്റെ പരാതിയിൽ സഹക രണനിയമം 66 (1) പ്രകാരം നടത്തിയ അന്വേഷണ ത്തിൽ ബാങ്കിന് നഷ്ടം സംഭവിച്ചതായി കണ്ടെത്തി യിട്ടുണ്ട്.


 ഈ നഷ്ടത്തിൻ്റെ ഉത്തരവാദികൾ ആരെ ല്ലാമെന്നതും അവരുടെ ബാധ്യത എത്രയെന്നത് സം  ബന്ധിച്ചും സഹകരണ നിയമം 68 (1) പ്രകാരമാണ് പുതിയ അന്വേഷണം.


 നീതി നടത്തി കിട്ടുന്നതിനുവേണ്ടി നിരവധി സത്യാഗ്രഹങ്ങൾ ദാ നിയേൽ - സാറാകുട്ടി ദമ്പതികൾ നാളിതുവരെ നടത്തിയിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like