വാക്‌സിൻ എടുത്ത് ഫിറ്റാവണോ ? എങ്കിൽ ഇസ്രായേലിൽ പോയാൽ മതി
- Posted on April 21, 2021
- Timepass
- By Sabira Muhammed
- 506 Views
കൂടുതൽ ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ വാക്‌സിനൊപ്പം മദ്യവും നൽകുന്നത്.

കോവിഡ് വാക്‌സിനൊപ്പം സൗജന്യമായി മദ്യവും നൽകി ഇസ്രായേൽ. കൂടുതൽ ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ വാക്‌സിനൊപ്പം മദ്യവും നൽകുന്നത്. ടെൽ അവീവ് മുൻസിപ്പാലിറ്റിയും ജെനിയ ഗ്യാസ്‌ട്രോ പബ്ബുമായി ചേർന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനുശേഷം വാക്‌സിനെടുക്കുന്നവരുടെ വലിയ തിരക്കായിരുന്നു ഇസ്രായേലിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.