വിജയ് മല്യയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ്; നാളെ സുപ്രീം കോടതി പരിഗണിക്കും
- Posted on March 09, 2022
- News
- By NAYANA VINEETH
- 141 Views
കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ വിജയ് മല്യ നടത്തിയ സാമ്പത്തിക ഇടപാടു കേസിലും, കേസ് ഇല്ലാതാക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതി.

nഉത്തരവ് ലംഘിച്ച് മല്യ തന്റെ മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി കണ്ടെത്തി.
സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനായി രാജ്യം വിട്ട് നിൽക്കേയാണ് വിവിധമാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മക്കളുടെ പേരിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഹിയറിംഗിൽ കോടതി മല്യയ്ക്ക് മറുപടി നൽകാനുള്ള അവസാന അവസരം നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ വ്യക്തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നൽകിയിരിക്കുന്നത്.
നാളെ ഹാജരാകാത്ത പക്ഷം എന്തുവേണമെന്ന് പരമോന്നത നീതിപീഠം തീരൂമാനം എടുക്കും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല.
9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്ഫിഷർ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചു.
തിരുവല്ലത്ത് പ്രതി മരിച്ച സംഭവം ; പൊലീസുകാർക്ക് സസ്‌പെൻഷൻ