കേരളത്തിൽ വീണ്ടും മഴമുന്നറിയിപ്പ്!!!

കടൽ പ്രഷുബ്ധമാകാൻ  സാധ്യത ഉള്ളതിനാൽ കേരള തീരത്തു നിന്നും കടലിൽ പോകുന്നത്  പൂർണമായും നിരോധിച്ചിരിക്കുന്നു.

ബുറെവി ചുഴലിക്കാറ്റ് ന്യൂന മർദ്ദമായി മാന്നാർ കടലിടുക്കിൽ തുടരുന്നത് കൊണ്ടും അറബി കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടതിനാലും സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് ഡിസംബർ 6 ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് വാഴനാട് ജില്ലകളിൽ യെല്ലോ അലെർട് പ്രഗ്യാപിച്ചിരുന്നു. ഇന്ന് എറണാകുളം ജില്ലയിൽ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റയപ്പെട്ടയിടങ്ങളിൽ 24മണിക്കൂറിൽ 64.5mm -115.5 mm വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ട്.

കടൽ പ്രഷുബ്ധമാകാൻ  സാധ്യത ഉള്ളതിനാൽ കേരള തീരത്തു നിന്നും കടലിൽ പോകുന്നത്  പൂർണമായും നിരോധിച്ചിരിക്കുന്നു.ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരിയിലും,കേരളത്തിന്റെ തീര പ്രദേശത്തും മണിക്കൂറിൽ 35 മുതൽ  45കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും ,മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടപ്പാട്-മലയാളി വാർത്ത 

Author
No Image

Naziya K N

No description...

You May Also Like