'ഈശോ' സിനിമയുടെ പേര് മാറ്റില്ല, ടാഗ് ലൈന്‍ മാറ്റും': വിമര്‍ശനങ്ങൾക്കെതിരെ നാദിര്‍ഷ

പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി

ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിക്കുന്നുവെന്ന വൈദികരുടെയും സംഘടനകളുടെയും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തന്‍റെ പുതിയ സിനിമയായ `ഈശോ´യുടെ ടാഗ് ലൈന്‍ മാറ്റുമെന്ന് സംവിധായകന്‍ നാദിര്‍ഷ അഭിപ്രായപ്പെട്ടു. പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'നോട്ട് ഫ്രം ദ ബൈബിൾ' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ വിമര്‍ശനങ്ങള്‍ക്ക് എല്ലാം മറുപടി നല്‍കിയത്. ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കുന്ന ഒരാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. 'കേശു ഈ വീടിന്‍റെ നാഥൻ', 'ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മതവികാരം വ്രണപ്പെടുന്നുവെങ്കിൽ ഏതു ശിക്ഷക്കും താൻ തയ്യാറാണെന്നും നാദിര്‍ഷ അറിയിച്ചു.

അമര്‍ അക്ബര്‍ ആന്‍റണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒരുമിക്കുന്ന ചിത്രമാണ് `ഈശോ´. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഈശോ. സുനീഷ് വാരനാടാണ് കഥയും തിരക്കഥയും തയ്യാറാക്കിയത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​.

പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like