ആമസോൺ മഴക്കാടുകൾ മരുവൽക്കരണത്തിലേക്കോ, നാശോന്മുഖമായത് 8.8 കോടി ഹെക്ടർ കാട്
- Posted on September 26, 2024
- News
- By Varsha Giri
- 81 Views
മഴക്കാടുകൾ നമ്മുടെ നിലനില്പിന്റെ പ്രാണനാണ് എന്ന് നാം എന്ന് തിരിച്ചറിയും....?
ഞ്ഞെട്ടിക്കുന്ന കണക്കുകളാണ് ആമസോൺ മഴക്കാടുകളുടെ വനനാശത്തെ കുറിച്ച് പുറത്ത് വരുന്നത്.
പരിസ്ഥിതിപ്രവർത്തകരുടേയും ശാസ്ത്രജ്ഞരുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ്മയായ
R. A. I.A.S. G യുടെ പഠനത്തിലാണീ കണ്ടെത്തലുകൾ.
ഖനനത്തിനും
കാർഷികാവശ്യങ്ങൾക്കുമായി 8.8 കോടി ഹെക്ടർ കാടില്ലാതെയായി.
1885 മുതൽ 2023 വരെ ആമസോണിന്റെ ഹരിതാഭ 12.5 ശതമാനം കുറഞ്ഞു.
ബ്രസിൽ, ബൊളിവിയ, പെറു, എക്വഡോർ,കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച്, എന്നിവടങ്ങളിലായി ആണ് ഈ കാടുകൾ അരിഞ്ഞു വീഴ്ത്തിയത്.
ശുദ്ധ വായു, ശുദ്ധ ജലം, ശുദ്ധ ഭക്ഷണം നമ്മുടെ നില നിലനില്‌പിന് ആധാരമായ അടിസ്ഥാന ജൈവ ചക്രമാണ് ഇതാ ടെ താളം തെറ്റിയത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ ഇരുൾ കാലത്ത് നമ്മുടെ ശവക്കുഴി തോണ്ടുന്ന ഇത്തരം അസ്ഥിരമായ വികസന പ്രവർത്തനങ്ങൾ ആവാസ വ്യവസ്ഥ താളം തെറ്റുന്നതോടൊപ്പം നമ്മുടെ സുസ്ഥിരമായ നില നില്പ്പും അസാധ്യമാക്കും.