പ്ലസ് ടു ഫലം പ്രഖ്യാപനം; 87.94 ശതമാനം വിജയം

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. എറ്റവും കുറവ് പത്തനംതിട്ടയിൽ 

സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ് ഇത്തവണത്തേത്.

സയൻസ് വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 

സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.

11 സർക്കാർ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വടക്കൻ ജില്ലകളിൽ 20 ശതമാനവും തെക്കൻ ജില്ലകളിൽ 10 ശതമാനവും പ്ലസ് വൺ സീറ്റ് കൂട്ടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളെ വലച്ച് ഓൺലൈൻ വിദ്യാഭ്യാസം

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like