വൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍; 84 ദിവസത്തേയ്ക്ക് 5ജിബി പ്രതിദിന ഡാറ്റ

 599 രൂപക്ക് വര്‍ക്ക് ഫ്രം ഹോം പ്ലാന്‍

പുതിയ സവിശേഷ ഡേറ്റ പ്ലാനുകളുമായി ബിഎസ്എന്‍എല്‍. 84 ദിവസത്തേക്ക് 5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍-ല്‍ നിന്നുള്ള ഏറ്റവും ജനപ്രിയമായ വര്‍ക്ക് ഫ്രം ഹോം പ്ലാനുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. സ്പീഡ് ആനുകൂല്യങ്ങള്‍ തേടാത്ത ഉപയോക്താക്കള്‍ക്ക് 599 രൂപ പ്രീപെയ്ഡ് പ്ലാന്‍ തെരഞ്ഞെടുക്കാം.

ബിഎസ്എന്‍എല്‍ വര്‍ക്ക് ഫ്രം ഹോം എസ്ടിവി 599 ബിഎസ്എന്‍എല്ലിന്റെ പ്രത്യേക താരിഫ് വൗച്ചര്‍ പരിധിയില്ലാത്ത സൗജന്യ വോയ്സ് കോളിംഗും ദേശീയ റോമിംഗും വാഗ്ദാനം ചെയ്യുന്നു. പകര്‍ച്ചവ്യാധി പകരുന്നതോടെയാണ് വർക്ക് ഫ്രം ഹോം പ്ലാൻ പുതിയതുമായി ബി എസ് എൻ എൽ രംഗത്തെത്തിയത്.

പ്രതിദിനം 5 ജിബി ഡാറ്റയുടെ പരിധി എത്തുന്നതുവരെ പ്ലാന്‍ പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 5ജിബി പരിധി കഴിഞ്ഞാല്‍ സ്പീഡ് 80 കെബിപിഎസായി കുറയും.

എംടിഎന്‍എല്‍ നെറ്റ്വര്‍ക്കുകള്‍ ഉള്‍പ്പെടെ ഏത് നെറ്റ്വര്‍ക്കിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. ബിഎസ്എന്‍എല്ലിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ സെല്‍ഫ് കെയര്‍ ആക്ടിവേഷന്‍ വഴി എസ്ടിവി 599 സജീവമാക്കാം.

251 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ നല്‍കുന്നു. ഈ പ്ലാന്‍ 30 ദിവസത്തേക്ക് 70ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ ഡാറ്റാ-അധിഷ്ടിതമാണ്, ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിലൂടെ കോളിംഗ് അല്ലെങ്കില്‍ എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ പ്രത്യേകം റീചാര്‍ജ് ചെയ്യണം.

30 ദിവസത്തെ വാലിഡിറ്റിയില്‍ 40 ജിബി നല്‍കുന്ന 151 രൂപ വിലയുള്ള വര്‍ക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനും ഇതോടൊപ്പമുണ്ട്. ഈ പ്ലാനുകള്‍ എല്ലാ റീചാര്‍ജ് ഉപഭോക്താക്കള്‍ക്കും ബാധകമാണ്. ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ റീചാര്‍ജ് പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ്, റീട്ടെയിലര്‍, മറ്റ് തേര്‍ഡ് പാര്‍ട്ടി സൈറ്റുകള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാം.

ഫ്ലിപ്പ്കാര്‍ട്ടിൽ ഇന്‍ഫിനിക്‌സ് ഫോണുകൾക്ക് വന്‍ വിലക്കിഴിവ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like