ജന്മദിനത്തിൽ വില്ലൻ വേഷത്തിൽ ഫഹദ്

ദുഷ്ടൻ ഒരിക്കലും അത്ര അപകടകാരിയല്ല എന്ന അടിക്കുറിപ്പോടെയാണ് ഫഹദിന്റെ കണ്ണുകളിലെ ഭയാനകമായ രൂപം എടുത്തുകാണിക്കുന്ന പുഷ്പ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്

ഫഹദിന്റെ 39 -ാം ജന്മദിനത്തിൽ പുതിയ ചിത്രങ്ങളുടെ പോസ്റ്റർ സമ്മാനിച്ച് നിർമാതാക്കൾ. കമൽ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'വിക്രം' എന്ന ചിത്രത്തിലെ ഫഹദിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ ലോകേഷ് കനകരാജ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പാൻ ഇന്ത്യൻ വമ്പന്മാരായ പുഷ്പ'യുടെ ടീമും അദ്ദേഹത്തിന്റെ മാരക വില്ലൻ ലുക്കിൽ ഉള്ള ഒരു പോസ്റ്റർ കൂടി പുറത്തു വിട്ടു. 

ദുഷ്ടൻ ഒരിക്കലും അത്ര അപകടകാരിയല്ല എന്ന അടിക്കുറിപ്പോടെയാണ് ഫഹദിന്റെ കണ്ണുകളിലെ ഭയാനകമായ രൂപം എടുത്തുകാണിക്കുന്ന പുഷ്പ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്.  മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച് സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഈ വർഷം അവസാനം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം അല്ലു അർജുനും രശ്മിക മന്ദാനയുംമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ട്രാൻസ് സമൂഹത്തിന്റെ ജീവിതം പറയുന്ന 'എന്നോടൊപ്പം'

Author
Citizen journalist

Ghulshan k

No description...

You May Also Like