രാജ്യത്ത് അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ തിരുവല്ലയിൽ...
- Posted on December 26, 2020
- News
- By Naziya K N
- 450 Views
കോടികളുടെ നിക്ഷേപം നടത്തിയതിനു ശേഷം മരണപെട്ടവരുടെയും അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും പണം ഇതിൽ ഉൾപ്പെടുന്നു.

റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബാങ്കുകളിൽ അവകാശികൾ ഇല്ലാത്ത പണത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്നത് തിരുവല്ലയാണ്.461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ അനാഥമായി കിടുക്കുന്നത്.ഇതിൽ 95 % നിക്ഷേപവും എൻ ആർ ഐ നിക്ഷേപമാണ്.കോടികളുടെ നിക്ഷേപം നടത്തിയതിനു ശേഷം മരണപെട്ടവരുടെയും അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും പണം ഇതിൽ ഉൾപ്പെടുന്നു.RBI പുറത്തുവിട്ട രാജ്യത്തെ വിവിധ ബാങ്കുകളുടെ മൂല്യത്തിന്റെ പട്ടികയിലാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് ഉള്ളത്.150 കോടി രൂപയുമായി ഇതിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഗോവയിലെ പനാജിയാണ് .മൂന്നാം സ്ഥാനം കോട്ടയത്തിനും ,നാലാം സ്ഥാനം ചിറ്റൂരിനുമാണ് .
കോട്ടയത്തു 111 കോടിയുടെ നിക്ഷേപവും ചിറ്റൂരിൽ 98 കോടിരൂപയുടെ നിക്ഷേപത്തിനും അവകാശികളില്ല.ആർ ബി ഐ പുറത്തുവിട്ട പട്ടികയിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ കേരളത്തിലെ തൃശ്ശൂരും ,കൊയിലാണ്ടിയും ഉൾപ്പെടുന്നു.77 കോടി രൂപയാണ് അവകാശികൾ ഇല്ലാത്ത പണമായി കൊയിലാണ്ടിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കടപ്പാട്-ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി.