മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റും, ഗായികയും, അഭിനേത്രിയുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു.
തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ സത്യന്റെ അമ്മയായി പിന്നീട് വേഷമിട്ടു അതിനെ തുടർന്ന് ഒട്ടനവധി അമ്മ വേഷങ്ങളും പ്രായമായ വേഷങ്ങളും അമ്മിണിയെ തേടിയെത്തി.

മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റും, ഗായികയും, അഭിനേത്രിയുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബ ഹദൂറിന്റെ ബല്ലാത്ത പഹയൻ എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ ബഹുദൂറിന്റെ തന്നെ ശുപാർശയിൽ, അദ്ദേഹത്തിന്റെ ജോഡി യായി കണ്ടംബച്ച കോട്ട് എന്ന സിനിമയിൽ വേഷമിട്ടാണ് മലയാളസിനിമയിൽ തുടക്കമിടുന്നത്.
തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ സത്യന്റെ അമ്മയായി പിന്നീട് വേഷമിട്ടു അതിനെ തുടർന്ന് ഒട്ടനവധി അമ്മ വേഷങ്ങളും പ്രായമായ വേഷങ്ങളും അമ്മിണിയെ തേടിയെത്തി.
അടിമകൾ എന്ന ചിത്രത്തിൽ ശാരദയുടെ അമ്മ,സരസ്വതി എന്ന ചിത്രത്തിൽ രാഗിണിയുടെ വേലക്കാരി, ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിൽ മാധവിയമ്മ എന്ന കഥാപാത്രം,ഉണ്ണിയാർച്ചയിൽ ഇക്കിളി പെണ്ണ്,വാഴ്വയമയം എന്ന സിനിമയിൽ സത്യന്റെ സഹോദരി,കണ്ണൂർ ഡീലക്സ് എന്ന സിനിമയിൽ ജോലിക്കാരി,ഇവർ എന്ന സിനിമയിലെ പുള്ളോത്തി, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ജയഭാരതിയുടെ അമ്മ,ഇരുളും വെളിച്ചവും എന്ന ചിത്രത്തിൽ മറ്റൊരു അമ്മ വേഷവും ചെയ്തു.
2011- ൽ ഇത് ദി ഹണ്ടർ എന്ന മലയാളമുൾപ്പെടെ മൂന്ന് ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ നസറുദ്ദീൻ ഷായുടെ അമ്മയാണ് ഒടുവിൽ വേഷമിട്ടത്.അതിനിടയിൽ ഉദയ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോയുടെ നിർബന്ധത്തിനു വഴങ്ങി ഡബ്ബിങ് രംഗത്തേക്ക് തിരിഞ്ഞു. അമ്മിണിയെ ഡബ്ബിങ് പഠിപ്പിച്ചത് കുഞ്ചാക്കോ ആയിരുന്നു.ശാരദയുടെ ആദ്യ മലയാള ചിത്രമായ ഇണപ്രാവ് എന്ന സിനിമയിലായിരുന്നു തുടക്കം.
ശാരദയുടെ ചിത്രങ്ങൾക്ക് പുറമേ സച്ചു, കുശലകുമാരി,രാജശ്രീ (യു.പി ഗ്രേസി ),വിജയ നിർമ്മല,ഉഷയകുമാരി,സാധന,ബി.എസ് സരോജ,കെ.ആർ വിജയ,ദേവിക,വിജയശ്രീ എന്നിവർക്കും വിവിധ ചിത്രങ്ങൾക്കായി ശബ്ദം നൽകി.പൂർണിമ ജയറാമിനായി അവരുടെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു.