കാലാവസ്ഥാവ്യതിയാനവും ഏകാരോഗ്യവും ചർച്ച ചെയ്യും, കേരള വെറ്റിനറി സയൻസ് കോൺഗ്രസ്സിന് നവംബർ 8 ന് തുടങ്ങും
- Posted on November 06, 2024
- News
- By Varsha Giri
- 63 Views
വെറ്ററിനറി അസോസിയേഷൻ (IVA)-കേരള, കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാല, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ജന്തുജന്യരോഗങ്ങളുടെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ഏകാരോഗ്യസമീപനം' എന്ന വിഷയത്തിൽ നവംബർ 8, 9, 10 തീയതികളിലായി 16-ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സ്-
2024-ഉം അന്താരാഷ്ട്ര സെമിനാറും വെറ്ററിനറി കോളേജ് മണ്ണുത്തി ക്യാമ്പസ്സിൽ സംഘടിപ്പിക്കും.
2024 നവംബർ 9 ശനിയാഴ്ച നാല് മണിക്ക്
മണ്ണുത്തിവെറ്ററിനറി കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും.
സെമിനാറിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ,
അടിസ്ഥാന വെറ്ററിനറി ശാസ്ത്രവും അനുബന്ധ മേഖലകളും
കന്നുകാലികളുടെ ആരോഗ്യം
രോഗാവസ്ഥകളോടുള്ള ഒരു പ്രാക്ടീഷണറുടെ സമീപനം
കാലാവസ്ഥാവ്യതിയാനവും ഏകാരോഗ്യവും
വന്യജീവികളും ഏകാരോഗ്യവും
കന്നുകാലികൾ, പൗൾട്രി എന്നിവയുടെ ഉത്പാദനം
ഓമനമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യം എന്നിവയാണ്.
പ്രത്യേക പരിപാടികൾ:
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ദ്ധരുടെ മുഖ്യപ്രഭാഷണങ്ങൾ,
ഓറൽ, പോസ്റ്റർ വിഭാഗങ്ങളിലുള്ള പ്രബന്ധാവതരണങ്ങൾ
ബഡ്ഡിംഗ് വെറ്റ്സിനായുള്ള സെഷൻ
കർഷകസംരംഭകസംഗമം നവംബർ 8, രാവിലെ 10 മണിക്ക് നടക്കും.
വെറ്റിനറി മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം പത്തിന് സമാപിക്കും.
സി.ഡി. സുനീഷ്