വയനാട് നെയ്ത്ത് ഗ്രാമത്തിൽ, ജീവിതത്തിന്റെ ഇഴകൾ നെയ്യുന്ന സത്രീകൾ
- Posted on August 29, 2025
- News
- By Goutham prakash
- 373 Views
സി.ഡി. സുനീഷ്.
വയനാട് ഹാന്റ് ലൂം പവർലൂം മൾട്ടി പർപ്പസ്
ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസെറ്റി, അതേ വയനാടിന്റെ നെയ്ത്തു ഗ്രാമം ഗോത്ര വനിത കളുടേയും വനിതകളുടേയും ജീവിതത്തിന്റെ അത്താണിയാണിന്ന്
വയനാട്ടിലെ തിരുനെല്ലിയിലും തൃശിലേരിയിലും കൈത്തറിത്തറികളിൽ ജീവിതത്തിന്റെ ഇഴകൾ നെയ്യുകയാണ് ഈ സ്ത്രീകൾ.
വിവാഹം കഴിക്കാതെ അമ്മമാരായ ഗോത്ര വനിതകളുടെ പുനരധിവാസത്തിനായി 1999 ൽ ആരംഭിച്ച ഈ സ്ഥാപനം
വയനാട്ടിലെ ഏക നെയ്ത്തു ഗ്രാമമായാണ് അറിയപ്പെടുന്നത്.
എൻപത് ശതമാനം തൊഴിലും ചെയ്യുന്നത് ഗോത വനിതകളാണ്.
ഓണക്കാലമായതോടെ കൈത്തറി തുണിത്തരങ്ങൾ വിപണിയായതോടെ ഏറെ ആഹ്ലാദത്തിലാണ് ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾ.
നവീന രൂപകൽപ്പനകളും ഗുണമേന്മയും ഉറപ്പാക്കി,ഇരുപത് തറികളിലായി കൈത്തറി തുണികളും,
മുപ്പത്തിയഞ്ച് തറികളിലായി
കോട്ടൺ തുണികളും
ഇവിടെ നെയ്തെടുക്കുന്നു.
മിനി ഗാർമെന്റ് യൂണിറ്റ്, മിനി ഹാങ്ക്
ഡെയിങ്ങ് യൂണിറ്റ്, സെക്ഷനൽ വാർപ്പിങ്ങ്,ഷർട്ടിങ്ങ്, ദോത്തികൾ, മുണ്ടുകൾ,
ബഡ് ഷീറ്റ്, ഹണി കോമ്പ്,
സാറ്റിൻ, തുണി ബാഗുകൾ, ഫ്ലോർമാറ്റ്സ്,
ലേഡീസ് കൂർത്തീസ്, സാരികൾ, സെറ്റ് സാരികൾ എന്നിവയാണിവ ടത്തെ പ്രധാന നിർമ്മിതികൾ.
ഗോത്ര വനിതകൾക്കൊപ്പം മറ്റു തൊഴിലാളികളലധികവും സ്ത്രീകളാണ്.
കുത്തക കമ്പനികൾ കൈത്തറി - പവർ ലൂം സെക്ടറിൽ ആധിപത്യം പുലർത്തുന്ന ഘട്ടത്തിൽ ഈ മേഖലയെ പിടിച്ച് നിർത്തുക
എന്നത് വലിയ വെല്ലുവിളിയാണെന്ന് സംഘം പ്രസിഡന്റ് ടി.സുകുമാരൻ നായർ പറഞ്ഞു.
നയാസൂത്രണത്തിലൂടെ കൃത്യമായ പദ്ധതികൾ വിഭാവന ചെയ്ത് നടപ്പിലാക്കായാലെ ഈ മേഖലയുടെ സുസ്ഥിരത ഉറപ്പ് വരുത്താൻ കഴിയുവെന്ന് പ്രസിഡന്റ് പറഞ്ഞു.
നവീന രൂപകല്പനകളിലും സാങ്കേതീക വിദ്യകളിലൂടേയും നവീന വിപണിയോടെയും പുതിയ പദ്ധതികളോടെയും ഈ മേഖലയിലെ തൊഴിലാളികളുടെ പ്രത്യേകിച്ചും ഗോത്ര വനിതകളുടേയും സ്ത്രീകളുടേയും തൊഴിൽ സുരക്ഷയും ജീവിത നിലവാരവും ഉയർത്താൻ ഉള്ള പരിശ്രമത്തിലാണ് ഞങ്ങളെന്ന് പ്രസിഡന്റ്
ടി.സുകുമാരൻ നായർ വ്യക്തമാക്കി.
കൈത്തറി പവർ മേഖല സുസ്ഥിരമായി നില നിർത്താൻ ഏറെ വെല്ലുവിളികൾ ഉണ്ടെങ്കിലും അവയെല്ലാം അതിജീവിക്കാൻ ഉള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങളെന്ന്
സെക്രട്ടറി ഷജീർ
കെ.എ. പറഞ്ഞു.
നെയ്ത്തു ഗ്രാമത്തിൽ തൊഴിൽ ഞങ്ങൾക്ക് അഭിമാനവും വരുമാനവും ആഹ്ലാദവുമാണെന്ന് സൊസൈറ്റിയിലെ തൊഴിലാളി പ്രതിനിധിയായ
അജിത കെ.എൻ. പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഡയറക്ടർമാരും,
നാല് നോമിനേറ്റ് ഡയറക്ടർമാരുമാണ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സ്വന്തം ഔട്ട്ലെറ്റുകളിലായ തൃശിലേരി, തിരുനെല്ലി, മാനന്തവാടി മീനങ്ങാടി എന്നിവകളിലൂടെയും എക്സ് ബിഷൻ വഴിയും നബാർഡ് പദ്ധതി വഴി ലഭിച്ച മൊബൈൽ റൂറൽ മാർട്ടും വഴിയാണ് പ്രധാന വിപണനം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
സെക്രട്ടറിയുമായി ബഡപ്പെടാം.
+91 80753 02496
