വാക്സിനേഷൻ മാര്‍ഗരേഖ പുതുക്കി; രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന

ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക പരിഗണന ഉണ്ടാവും.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനായുള്ള പുതുക്കിയ മാർഗരേഖ സർക്കാർ പുറത്തിറക്കി. പുതിയ മാർഗരേഖയിൽ രണ്ടാം ഡോസ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർക്കാണ് മുൻഗണന. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയ്യാറാക്കി ഇവർക്ക് ആദ്യം വാക്‌സിൻ നൽകണമെന്ന് മാർഗരേഖയിൽ  നിർദ്ദേശിക്കുന്നത്. ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ച് 4-6 ആഴ്‌ച കഴിഞ്ഞവർക്കും  കോവിഷിൽഡ് ആദ്യ ഡോസ് എടുത്ത് 6-8 ആഴ്‌ച കഴിഞ്ഞവർക്കുമാണ് മുൻഗണന. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക പരിഗണന ഉണ്ടാവും. സ്പോട് അലോട്മെന്റ് വഴി ഇവർക്കുള്ള വാക്‌സിൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സ്ലോട്ട് നൽകുന്നത്.

കോവിഡ് ദേശീയ ദുരന്തം : മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

Author
Sub-Editor

Sabira Muhammed

No description...

You May Also Like