റൊമാന്റിക് ആക്ഷൻ ത്രില്ലർ; ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച പ്രേക്ഷകരിലേക്ക്
- Posted on December 28, 2021
- Cinemanews
- By Sabira Muhammed
- 173 Views
ലോകം മുഴുവൻ ലോക്ഡൗണിലിരിക്കെ തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച ചിത്രമാണ് ‘ജിബൂട്ടി’

ലോകം മുഴുവൻ ലോക്ഡൗണിലിരിക്കെ തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച പ്രേക്ഷകരിലേക്ക്. നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മനുഷ്യക്കടത്തും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്. സിനിമ നല്ലതെങ്കിൽ വലിയ ക്യാൻവാസോ ചെറിയ ക്യാൻവാസൊ എന്നത് പ്രശ്‌നമല്ലെന്നും പ്രേക്ഷകർ ജിബൂട്ടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകൻ അമിത് ചക്കാലയ്ക്കൽ പറഞ്ഞു.
ഷിംല സ്വദേശി ഷഗുൺ ജസ്വാളാണ് ജിബൂട്ടിയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജിബൂട്ടിയിലെ കാഴ്ച്ചയ്ക്ക് അത്രയേറെ പ്രാധാന്യമുള്ളതിനാൽ ചിത്രം തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ എസ്.ജെ.സിനു പറയുന്നു.ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.