അന്തിമകണക്ക് വന്നു; എല്ലാ തലത്തിലും എല്‍ഡിഎഫ്; ചരിത്ത്രതിലാദ്യം മുനിസിപ്പാലിറ്റിയിലും മുന്നേറ്റം

വലിയ സീറ്റ് വ്യത്യാസമാണ് മുന്നണികള്‍ തമ്മില്‍ ഉള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ സീറ്റ് നില പരിശോധിക്കുമ്പോള്‍ എല്ലാ തലത്തിലും ഇടതിന് തന്നെയാണ് മേല്‍കൈ. മുന്നണിയില്‍ സ്വതന്ത്രരായി നിന്ന് മത്സരിച്ചവരെ കൂടി കൂട്ടിയുള്ള കണക്കുകളിലും ഇടത് തന്നെ മുന്നില്‍ നില്‍ക്കുന്നു. വലിയ സീറ്റ് വ്യത്യാസമാണ് മുന്നണികള്‍ തമ്മില്‍ ഉള്ളത്. നഗരസഭയില്‍ എല്‍ഡിഎഫിനാണ് മേല്‍കൈ എന്നതാണ് മറ്റൊരു കാര്യം. മുന്നണി സ്വതന്ത്രരെ കൂടി കൂട്ടി പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫിന് 540 ഗ്രാമ പഞ്ചായത്തുകളിലാണ് വിജയം, യുഡിഎഫിന് 287, എന്‍ഡിഎ 11, ഇതിന് പുറമേ 99 പഞ്ചായത്തുകള്‍ ത്രിശങ്കുവിലാണ്.

ബ്ലോക്ക്, ജില്ല, നഗരസഭ, കോര്‍പ്പറേഷനിലെ കണക്കുകള്‍ എടുക്കുമ്പോള്‍ ഇടത് തരംഗമാണ്. 152 ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 108, യുഡിഎഫ് 39, ത്രിശങ്കുവില്‍ 5 എന്നിങ്ങനെയാണ് കണക്കുകള്‍. എന്‍ഡിഎക്ക് ഒറ്റ സീറ്റുമില്ല.

ജില്ലാ പഞ്ചായത്തില്‍ 11 എല്‍ഡിഎഫ്, 2 യുഡിഎഫ്, ത്രിശങ്കുവില്‍ 1 എന്നിങ്ങനെയാണ്. നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ 8 സീറ്റുകളുടെ വ്യത്യാസമാണുള്ളത്. എല്‍ഡിഎഫ് 39, യുഡിഎഫ് 31, എന്‍ഡിഎ 2, ത്രിശങ്കുവില്‍ 14 നഗരസഭകളുമുണ്ട്. കോര്‍പ്പറേഷനില്‍ 5 സീറ്റ് എല്‍ഡിഎഫിനും യുഡിഎഫിന് 1 സീറ്റുമാണ്.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തിലെ 15962 വാര്‍ഡില്‍ എല്‍ഡിഎഫ് 7262 വാര്‍ഡില്‍ വിജയിച്ചു. യുഡിഎഫിന് 5893 വാര്‍ഡിലും എന്‍ഡിഎക്ക് 1182 വാര്‍ഡിലും മറ്റുള്ളവര്‍ക്ക് 1620 വാര്‍ഡിലുമാണ് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ അവസാന കണക്കാണിത്. ഈ കണക്ക് പ്രകാരം മുന്നണിയിലെ സ്വതന്ത്രരെ മറ്റുള്ളവരില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്തിലെ 2076 വാര്‍ഡില്‍ 1266 സീറ്റില്‍ എല്‍ഡിഎഫ്, 727 ല്‍ യുഡിഎഫ്, എന്‍ഡിഎ 37, മറ്റുള്ളവര്‍ 49 എന്നിങ്ങനെയാണ് നില. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 212, യുഡിഎഫ് 110, എന്‍ഡിഎ 2, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നില. നഗരസഭയില്‍ 1167 സീറ്റിലാണ് എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് 1172, എന്‍ഡിഎ 320, മറ്റുള്ളവര്‍ 416.

കോര്‍പ്പറേഷനില്‍ 2017 വാര്‍ഡില്‍ എല്‍ഡിഎഫ് 207, എല്‍ഡിഎഫ് 120, എന്‍ഡിഎ 59, മറ്റുള്ളവര്‍ 27 എന്നിങ്ങനെയാണ് കണക്ക്.

സംസ്ഥാനത്തു തിരഞ്ഞെടുപ്പു ഫലം എൽ ഡി എഫിന് അനുകൂലം

https://www.enmalayalam.com/news/oPgAUJyL

Author
No Image

Naziya K N

No description...

You May Also Like