മുറിവുണങ്ങാത്ത ചിരി

പെയ്തൊഴിഞ്ഞിട്ടും ഒഴിയാതെ ഇന്നും മലയാളിയുടെ മനസ്സിലാമുഖമുണ്ട് 

പൊട്ടിച്ചിരിയുടെ മാണി നാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചു വര്ഷം . ഒരു മുച്ചക്ര വണ്ടിയിൽ ജനഹൃദയാനകളിലേക്ക് ഓടിവന്ന ചാലക്കുടിക്കാരൻ .പെയ്തൊഴിഞ്ഞിട്ടും ഒഴിയാതെ ഇന്നും മലയാളിയുടെ മനസ്സിലാമുഖമുണ്ട് .മിമിക്രിയിൽ നിന്ന് തന്റേതായ ഹാസ്യ ശൈലിയിൽ മലയാള സിനിമയിൽ എത്തിയ നടനാണ് കലാഭവൻ മാണി. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. നടനോടപ്പം തന്നെ മണിയിലെ ഗായകനെയും ജനങ്ങൾ ആഘോഷമാക്കി. താൻ വന്ന വഴി മറക്കാത്ത മണി സാധാരണക്കാരിൽ സാധാരണക്കാർക്ക് എന്നും ആശ്രയവും ആശ്വാസവുമായിരുന്നു. ഏത് നേരവും മണിയുടെ സഹായം തേടി ദൂര ദിക്കുകളിൽ നിന്നുപോലും ആരാധകർ എത്തുമായിരുന്നു. അഭിനയ പാടവം കൊണ്ടും ജീവിത ശൈലികൊണ്ടും എന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട മികച്ച അഭിനേത്രി, ശ്രീദേവി മൺമറഞ്ഞിട്ട് മൂന്ന് വർഷം.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like