ചെറുവേഷങ്ങളിലൂടെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നടി കോഴിക്കോട് ശാരദ വിടവാങ്ങി

കോഴിക്കോട് ശാരദയുടെ തമാശക്കാരിയായും കുശുമ്പിയായിട്ടുമൊക്കെയുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ വിടവാങ്ങി. ഹൃദയാഘാതമാണ് മരണ കാരണം. 75 വയസ്സ് ആയിരുന്നു. എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ച ശാരദ നാടക മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്. 1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെ  വെള്ളിത്തിരയിലെത്തിയ അവർ ട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. . ചെറുതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കോഴിക്കോട് ശാരദ ചെയ്‍തിട്ടുണ്ട്. 

നാടകരംഗത്ത് നിന്ന് എത്തിയ കോഴിക്കോട് ശാരദക്ക് അത്രകണ്ട് ഒട്ടേറെ മികച്ച വേഷങ്ങള്‍ സിനിമയില്‍ ലഭിച്ചിരുന്നില്ല എങ്കിലും തമാശക്കാരിയായും കുശുമ്പിയായിട്ടുമൊക്കെയുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ ചെറുവേഷങ്ങളിലൂടെ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നടി മെഡിക്കല്‍ കോളേജ് റിട്ടയര്‍ഡ് നഴ്‍സിംഗ് അസിസ്റ്റാണ്.

എരിഡ

Author
Sub-Editor

Sabira Muhammed

No description...

You May Also Like