മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരങ്ങളും കഴിഞ്ഞത് മൂന്ന് ദിവസം

മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിന് തോന്നിക്കുമെന്നാണ് പ്രാഥമിക നിഗമനം 


കോട്ടയം: മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കുടുംബം കഴിഞ്ഞത് മൂന്ന് ദിവസം. കുറപ്പുന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജിയുടെ മൃതദേഹമാണ് വീട്ടിൽ   നിന്നും കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിന് തോന്നിക്കുമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് അറിയിച്ചു. വീട്ടിലെത്തിയ പഞ്ചായത്ത് അംഗമാണ് മൃതദേഹം കണ്ടെത്തുന്നത്.

അജിയുടെ സഹോദരങ്ങളായ മിനി, രാജു, അമ്മ, ചെല്ലമ്മ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവരാണ് ചെല്ലമ്മയും മക്കളുമെന്ന് പഞ്ചായത്തംഗം സാലിമോൾ ജോസഫ് പറഞ്ഞു. ചൊവ്വാഴ്ച സാലിമോൾ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിയ്‌ക്കായി പഞ്ചായത്ത് ഓഫീസിൽ നിന്നും സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു സാലിമോൾ.

വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ മുറിയ്‌ക്കുള്ളിൽ നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഈ സമയം ചെല്ലമ്മയും രാജുവും മൃതദേഹത്തിന് താഴെ ഇരിക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും വെള്ളം മാത്രമെ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞു. അജിയ്‌ക്ക് ഒറ്റയ്‌ക്ക് കിടക്കാൻ പേടിയായതിനാൽ എല്ലാവരും ഒരുമിച്ച് ഒരു മുറിയിലാണ് കിടക്കുന്നത്.

വള്ളിവട്ടം സ്വദേശി 79 വയസ്സുക്കാരന്റെ മൂത്രാശയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തത്

Author
Citizen Journalist

Subi Bala

No description...

You May Also Like