നെടുമ്പാശ്ശേരിയിൽ പുതിയ ഇനം തവളകളേ കണ്ടെത്തി

ഡൽഹി സർവകലാശാലയിലെ ഗവേഷകരായ പ്രഫ.എസ്.ഡി.ബിജു, ഡോ.സൊനാലി ഗാർഗ് എന്നീ വിധക്തർ അപൂർവമായ ഈ തവളയെ കണ്ടെത്തിയത്

നെടുമ്പാശ്ശേരിൽ പുതിയ ഇനം  തവളയെ കണ്ടെത്തി ഗവേഷകസംഘം. ഡിക്രോ‍ഗ്ലോസിഡേ കുടുംബത്തിൽ പെട്ട ചെറിയ ഇനം തവളകളെയാണ് നെടുമ്പാശ്ശേരി വിമാന തവളത്തിന് സമീപം കണ്ടെത്തിയത്. വിമാനത്താവ‍ളത്തിനോടു ചേർന്നുള്ള റോഡ‍രികിലാണ്  ഡൽഹി സർവകലാശാലയിലെ ഗവേഷകരായ പ്രഫ.എസ്.ഡി.ബിജു, ഡോ.സൊനാലി ഗാർഗ് എന്നീ വിധക്തർ അപൂർവമായ ഈ തവളയെ കണ്ടെത്തിയത്.

ഡൽഹി സർവകലാശാലയിലെ മുൻ വൈസ് ചാൻസലറും പ്രമുഖ ഇന്ത്യൻ സസ്യ ജനിത‍ക ശാസ്ത്രജ്ഞനുമായ പ്രഫ. ദീപക് പെ‍ന്റലിയുടെ സംഭാവനകൾ കണക്കിലെടുത്തു അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി തവളയ്ക്ക് മിനർ‍വാര്യ പെന്റ‍ലി എന്ന പേരു നൽകിയിട്ടുണ്ടെന്ന് പ്രഫ.ബിജു അറിയിച്ചു. നിരീഷണ ഫലങ്ങൾ ഏഷ്യൻ ഹെർപ്പറ്റോ‍ളജിക്കൽ റിസർച് എന്ന രാജ്യാന്തര ജേണ‍ലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഗവേഷകർ സ്ഥിരീകരിച്ചു.

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം

Author
Citizen journalist

Krishnapriya G

No description...

You May Also Like