ചരിത്രത്തിനൊരു പൊൻ തൂവൽ; ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സെമിയിലേക്ക്
- Posted on August 02, 2021
- Sports
- By Sabira Muhammed
- 270 Views
ഗുര്‍ജിത് കൗര്റിന്റെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തളച്ചത്

ചരിത്രത്തിൽ ആദ്യമായി ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിഫൈനലിലേക്ക്. പൂള്‍ ബി ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയയെ ഗുര്‍ജിത് കൗര്റിന്റെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തളച്ചത്.
ഒമ്പത് സേവുകള്‍ നടത്തിയ സവിത പൂനിയയും ഇന്ത്യക്ക് വേണ്ടി കളം നിറഞ്ഞു നിന്നു. 22-ാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു.
അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയ അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമാണ് പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായി എത്തിയ ഇന്ത്യ തകർത്തത്.