'ദ ഫയര്‍ ഇന്‍ യു'; 'ഒരുത്തീ'യുടെ പുതിയ പോസ്റ്റർ പുറത്ത്
- Posted on December 17, 2021
- Cinemanews
- By Sabira Muhammed
- 271 Views
നീണ്ട ഇടവേളയ്ക്കു ശേഷം മലായാള സിനിമയിലേക്കുള്ള നവ്യാ നായരുടെ തിരിച്ചു വരവ് കൂടിയാണ് ചിത്രം

'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനോടെ 'ഒരുത്തീ'യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പോലീസ് വേഷത്തിലുള്ള നടൻ വിനായകന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.
നീണ്ട ഇടവേളയ്ക്കു ശേഷം മലായാള സിനിമയിലേക്കുള്ള നവ്യാ നായരുടെ തിരിച്ചു വരവ് കൂടിയാണ് ചിത്രം. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്.
തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.