കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷമുള്ള പാർശ്വഫലങ്ങളെകുറിച്ച് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം..

സൗദി അറേബ്യയയിൽ  ആന്റി വൈറസ് വാക്‌സിൻ ലഭിച്ചവരെല്ലാം ആരോഗ്യവാന്മാർ ആണെന്നും,ഇതുവരെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും  ആരോഗ്യ മന്ത്രാലയ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കോവിഡ് വാക്‌സിൻ കുത്തിവെപ്പ് പുരോഗമിക്കുകയാണ് സൗദിയിൽ.വാക്‌സിൻ സ്വീകരിച്ച ശേഷം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ട്വിറ്റെർ അക്കൗണ്ട് വഴി കൂടുതൽ ആളുകൾ ചോദിച്ച ചോദ്യമായിരുന്നു വാക്‌സിൻ സ്വീകരിച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങളെ  കുറിച്ച്.ഇതിനു ഉത്തരം നൽകികൊണ്ട് സൗദി ആരോഗ്യമന്ത്രാലം വാക്‌സിൻ സ്വീകരിച്ചതിനു ശേഷമുണ്ടാകുന്ന പാർശ്വ ഫലങ്ങളെ കുറിച്ച വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

വർധിച്ചു വരുന്ന കോവിഡിനെതിരെ ഫൈസർ ബയോടെക് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ഉണ്ടാവുന്ന ഏറ്റവും ശ്രദ്ധേയമായ പാർശ്വഫലങ്ങൾ ക്ഷീണം,തലവേദന,കുത്തിവെപ്പ് സ്ഥലത്തു വേദന,പേശിവേദന,അസ്വാസ്ഥ്യം ,ഉയർന്ന താപനില,ശരീരം വിറയ്ക്കൽ എന്നിവയാണ്.ഇത്തരം അസ്വസ്ഥത കാണിച്ചാൽ ഉടൻ തന്നെ മുൻകരുതൽ സ്വീകരിക്കണം .

സൗദി അറേബ്യയയിൽ  ആന്റി വൈറസ് വാക്‌സിൻ ലഭിച്ചവരെല്ലാം ആരോഗ്യവാന്മാർ ആണെന്നും,ഇതുവരെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും  ആരോഗ്യ മന്ത്രാലയ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ കോവിഡ് വൈറസിന്റെ എല്ലാ മ്യുട്ടെഷനുകളും ആഗോള തലത്തിൽ നിരീക്ഷിക്കുന്നുണ്ടെങ്കിലും അത് നമുക്കിടയിൽ പകരില്ലെന്നും രാജ്യത്ത് കൊറോണ വൈറസിന്റെ പരിവർത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പഠനങ്ങൾ തുടരുകയാണെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.മാസ്‌ക്  ധരിക്കുക,സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുക,ഒത്തുചേരൽ പരിമിതപ്പെടുത്തുക,ഇടയ്ക്കിടെ കൈകഴുകുക ,വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ വസിക്കുക എന്നീ കാര്യങ്ങളും അദ്ദേഹം ജനങ്ങളെ ഓർമപ്പെടുത്തി.

കടപ്പാട്-സത്യം ഓൺലൈൻഗ്ളൂക്കോസ് വെള്ളം മൂക്കിൽ ഉറ്റിച്ചാൽ കൊറോണ വൈറസ് നശിക്കുമോ ? ഈ വാർത്തയുടെ സത്യമെന്ത് ?

https://www.enmalayalam.com/news/7kNGNmaU

Author
No Image

Naziya K N

No description...

You May Also Like