തെരഞ്ഞെടുപ്പ് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
- Posted on March 30, 2026
- News
- By Goutham prakash
- 18 Views
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
ഗ്രൂപ്പുകളിലെ മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക.
AI & Deepfake ഉള്ളടക്കം പ്രചരിപ്പിക്കരുത്. “AI-Generated” ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പങ്കുവെച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.
ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത് നിയമപരമായി കുറ്റകരമാണ്.
സ്ഥിരീകരിക്കാത്ത വാർത്തകൾ (Fake News) പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക.
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് ആരംഭിക്കുന്ന Silence Period-ൽ യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ അനുവദനീയമല്ല.
നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാതിരിക്കുകയോ വ്യാജവാർത്ത പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയോ ചെയ്താൽ അഡ്മിൻമാർക്കും നിയമനടപടി നേരിടേണ്ടി വരാം.
ഉത്തരവാദിത്വത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുക. ശരിയായ വിവരങ്ങൾ മാത്രം പങ്കുവെക്കുക.
