ഇസ്രായേലിൽ ആശങ്ക പടർത്തി പുതിയ വൈറസ്
- Posted on January 02, 2022
- News
- By Sabira Muhammed
- 185 Views
കോവിഡും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണിത്

ഇസ്രായേലിൽ ആശങ്ക പടർത്തി ഒമിക്രോൺ തരംഗത്തിനിടെ പുതിയ വൈറസ്. ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത് ഫ്ലൊറോണ എന്ന പേരിലുള്ള വൈറസിന്റെ ആദ്യ കേസാണ്. കോവിഡും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണിത്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി വൈറസിൽ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ.