കേരളത്തിൽ കോവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ...

ഡിസംബർ 28,29  തീയതികളിൽ 4 സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടന്നത് മികച്ചതായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത്  കോവിഡ് വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ  നാളെ ആരംഭിക്കും.പാലക്കാട്,വയനാട്,ഇടുക്കി,തിരുവനന്തപുരം  ജില്ലകളിലാണ് ഡ്രൈറൺ നടക്കുക.തിരുവനന്തപുരം ജില്ലയിൽ 3 ആശുപത്രികളിലും മറ്റ് ജില്ലകളിലെ ഓരോ ആശുപത്രികളിലുമായിരിക്കും ഡ്രൈറൺ .ഡിസംബർ 28,29  തീയതികളിൽ 4 സംസ്ഥാനങ്ങളിൽ ഡ്രൈറൺ നടന്നത് മികച്ചതായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.2 ദിവസത്തെ ഡ്രൈറൺ വിജയമായതോടെ വാക്‌സിൻ വിതരണത്തിന് രാജ്യം തയാറാണെന്ന് വ്യക്തമാകുന്നു.പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ വാക്‌സിൻ വരുമെന്ന സൂചനകളുമുണ്ട്.സെറം ഇൻസ്റ്റിറ്റ്യൂട്ട്,ഫൈസർ ,ഭാരത് ബയോടെക് എന്നീ കമ്പനികളുടെ വാക്‌സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിനായി വിദഗ്‌ധസമിതിക്ക് മുന്നിലുള്ളത്.
പുതുവത്സരത്തെ തുടർന്ന് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്...

https://enmalayalam.com/news/GS8RGbaY

Author
No Image

Naziya K N

No description...

You May Also Like