കൊവിഡ്; രാജ്യത്ത് 7,554 പുതിയ കേസുകള്‍

98 ശതമാനം രോഗമുക്തി നിരക്ക്

 രാജ്യത്ത് പുതുതായി 7,554 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 223 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇന്നലെ ആറായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്.

കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങൡലായി നിലവില്‍ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 85,680 ആയി. 98. 60 ശതമാനമാണ് ആകെ രോഗമുക്തിനിരക്ക്. 24 മണിക്കൂറിനിടെ 14,123 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയപ്പോള്‍ ആകെ രോഗമുക്തരുടെ കണക്ക് 4,23,38,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

76.90 കോടിയിലധികം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചിട്ടുള്ളത്. 7,84,059 പേരുടെ സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചു. അതേസമയം രാജ്യത്താകെ ഇതുവരെ 177.79 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്.

വാണിജ്യ പാചക വാതക വില വർദ്ധിപ്പിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like